കേരളം

kerala

ETV Bharat / bharat

രാജ്യസഭയിൽ നിന്ന് ലഭിക്കുന്ന ശമ്പളം കർഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് നൽകും : ഹർഭജൻ സിങ് - HARBHAJAN SINGH TWEET

അടുത്തിടെയാണ് ആം ആദ്‌മി പാർട്ടി രാജ്യസഭാംഗമായി ഹർഭജനെ നാമനിര്‍ദേശം ചെയ്‌തത്

HARBHAJAN SINGH WILL SPEND THE SALARY RECEIVED FROM RAJYA SABHA FOR THE DAUGHTERS OF FARMERS  HARBHAJAN SINGH WILL SPEND HIS SALARY FOR THE DAUGHTERS OF FARMERS  രാജ്യസഭയിലെ ശമ്പളം കർഷകരുടെ പെണ്‍മക്കൾക്ക് നൽകുമെന്ന് ഹർഭജൻ സിങ്  ഹർഭജൻ സിങ് ആം ആദ്‌മി പാർട്ടി രാജ്യസഭാംഗം  ഹർഭജൻ സിങ് ട്വീറ്റ്  HARBHAJAN SINGH TWEET  HARBHAJAN SINGH AAP
രാജ്യസഭയിൽ നിന്ന് ലഭിക്കുന്ന ശമ്പളം കർഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് നൽകും; ഹർഭജൻ സിങ്

By

Published : Apr 16, 2022, 3:54 PM IST

ചണ്ഡിഗഡ് : രാജ്യസഭയിൽ നിന്ന് ലഭിക്കുന്ന ശമ്പളം കർഷക കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും ചെലവഴിക്കുമെന്ന് ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഹർഭജൻ ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം.

'ഒരു രാജ്യസഭാംഗം എന്ന നിലയിൽ എനിക്ക് ലഭിക്കുന്ന ശമ്പളം കർഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്കായി എന്നാൽ കഴിയുന്നതെല്ലാം ചെയ്യും, ജയ്‌ ഹിന്ദ് ' - ഹർഭജൻ ട്വീറ്റ് ചെയ്‌തു.

ജലന്ധർ സ്വദേശിയായ ഹർഭജൻ സിങ് തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ ചേർന്നതായി അഭ്യൂഹമുണ്ടായിരുന്നു. പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദുവുമായി കൂടിക്കാഴ്‌ച നടത്തിയതോടെ താരം കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന തരത്തിലും വാർത്തകളുണ്ടായി.

മത്സരിക്കാൻ താൽപര്യമില്ലെങ്കിലും ഭാജി കോൺഗ്രസിൽ ചേരുമെന്നായിരുന്നു അന്ന് വാർത്തകൾ വന്നിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പഞ്ചാബിൽ വൻ വിജയം നേടിയതോടെ ആം ആദ്‌മി അദ്ദേഹത്തെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്‌തു.

ABOUT THE AUTHOR

...view details