ബെംഗളൂരു : കർണാടകയിൽ റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ കയ്യിൽ കത്തിയുമായെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ പുലികേശി നഗറിലെ വിവേകാനന്ദ റെസിഡൻസിക്ക് സമീപമാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. തനിയെ നടക്കുകയായിരുന്ന യുവതിയ്ക്ക് പിന്നാലെ കത്തിയുമായി യുവാവ് എത്തുകയായിരുന്നു.
യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ നോക്കിയ ശേഷമാണ് അക്രമണം നടത്താന്‍ ശ്രമിച്ചത്. ഇത് കണ്ടുകൊണ്ടുവന്ന മറ്റൊരു യുവതി, പെൺകുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി. ഇതോടെ പ്രതി യുവതിയിൽ നിന്ന് പിടിവിടുകയും സംഭവ സ്ഥലത്ത് നിന്ന് പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
നഗ്നരാക്കി പൂജയ്ക്കിരുത്തി പീഡിപ്പിച്ചു :കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ യുവതികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ചിലക്കലൂരിപേട്ട് സ്വദേശിനി അരവിന്ദയ്ക്ക് കച്ചവടത്തില്‍ ചില നഷ്ടങ്ങള്‍ ഉണ്ടായതായും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട തടികൊണ്ട മണ്ഡലത്തിലെ പൊന്നേകല്ലുവില്‍ നിന്നുള്ള നാഗേശ്വര റാവുവിനോട് അരവിന്ദ ഇക്കാര്യം പറയുകയും ചെയ്തു.
മന്ത്രവാദവും പൂജകളും നടത്തുന്ന നാഗേശ്വര, കച്ചവടത്തിലെ നഷ്ടം തീര്‍ക്കാന്‍ ചില പൂജകള്‍ ചെയ്താല്‍ മതിയെന്ന് അരവിന്ദയെ ഉപദേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതോടെ യുവതികളെ ഉപയോഗിച്ച് കൊണ്ടുള്ള പൂജ നടത്താന്‍ ഇരുവരും പദ്ധതിയിടുകയും തുടര്‍ന്ന് യുവതികള്‍ക്കായി നാഗേന്ദ്ര എന്നയാളെ അരവിന്ദയും നാഗേശ്വര റാവുവും സമീപിക്കുകയും ചെയ്തു.