സൂറത്ത്(ഗുജറാത്ത്): സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ഉയർത്താൻ ഉദ്ദേശിക്കുന്ന 72 കോടി പതാകകളിൽ 10 കോടി ത്രിവർണ പതാകകളുടെ നിർമാണത്തിനൊരുങ്ങി ടെക്‌സ്റ്റൈൽ സിറ്റി. അമൃത് കാ മഹോത്സവത്തിന്‍റെ ഭാഗമായി സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗയുടെ ഭാഗമായി ഇവിടെ നിർമിക്കുന്ന പതാകകൾ രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും അയയ്ക്കും.
'ഹർ ഘർ തിരംഗ': 10 കോടി ത്രിവർണ പതാകകളുടെ നിർമാണത്തിനൊരുങ്ങി സൂറത്ത് - ഹർ ഘർ തിരംഗ സംഘടിപ്പിച്ച് കേന്ദ്ര സർക്കാർ
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ഇന്ത്യക്കാർ അവരുടെ വീട്ടിൽ തന്നെ ദേശീയ പതാക ഉയർത്തണമെന്നാണ് നിർദേശം
'ഹർ ഘർ തിരംഗ'; 10 കോടി ത്രിവർണ പതാകകളുടെ നിർമാണത്തിനൊരുങ്ങി സൂറത്ത്
പതാകകളുടെ നിർമാണത്തിനായി സർക്കാർ വ്യവസായ മേഖലകളെ സമീപിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദേശീയ പതാക രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെ പ്രതീകമാണ്. ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ഇന്ത്യക്കാർ അവരുടെ വീട്ടിൽ തന്നെ ദേശീയ പതാക ഉയർത്തണമെന്നാണ് നിർദേശം.
ദേശസ്‌നേഹം വളർത്തുകയും ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ആശയം