കേരളം

kerala

ETV Bharat / bharat

'ബോസ്, രാമചന്ദ്രന്‍ ബോസ്, നല്ലവനായ കൊള്ളക്കാരന്‍'; പൊട്ടിച്ചിരിപ്പിക്കാൻ നിവിനും സംഘവും - രാമചന്ദ്രബോസ് ആന്‍ഡ് കോയുടെ ടീസര്‍

ഹനീഫ് അദേനി -നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ് ആന്‍ഡ് കോയുടെ ടീസര്‍ റിലീസ് ചെയ്‌തു. ഫാമിലി എന്‍റര്‍ടെയിനറായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

നല്ലവനായ കൊള്ളക്കാരന്‍  രാമചന്ദ്രന്‍ ബോസ്  നിവിനും സംഘവും  രാമചന്ദ്രബോസ് ആന്‍ഡ് കോയുടെ ടീസര്‍  രാമചന്ദ്രബോസ് ആന്‍ഡ് കോ  Haneef Adeni Nivin Pauly movie Ramachandra Boss  Haneef Adeni Nivin Pauly movie  Haneef Adeni  Nivin Pauly movie  Nivin Pauly  Ramachandra Boss and Co official teaser released  Ramachandra Boss and Co official teaser  Ramachandra Boss and Co teaser  Ramachandra Boss and Co  ഫഹീഫ് അദേനി  നിവിന്‍ പോളി  രാമചന്ദ്രബോസ് ആന്‍ഡ് കോയുടെ ടീസര്‍ റിലീസ്  രാമചന്ദ്രബോസ് ആന്‍ഡ് കോ  രാമചന്ദ്രബോസ് ആന്‍ഡ് കോയുടെ ടീസര്‍  രാമചന്ദ്രബോസ് ആന്‍ഡ് കോ ടീസര്‍
'ബോസ്, രാമചന്ദ്രന്‍ ബോസ്, നല്ലവനായ കൊള്ളക്കാരന്‍'; പൊട്ടിച്ചിരിപ്പിക്കാനുള്ള പദ്ധതികളുമായി നിവിനും സംഘവും

By

Published : Aug 12, 2023, 11:57 AM IST

പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി (Nivin Pauly) ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss And Co). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ ടീസര്‍ (Ramachandra Boss And Co teaser)പുറത്തിറങ്ങി. ചിരി പടര്‍ത്തുന്ന 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. മാസ്‌ എന്‍ട്രിയോടു കൂടി ടീസറില്‍ പ്രത്യക്ഷപ്പെടുന്ന നിവിന്‍ പോളിക്ക്, ഒരു നല്ലവനായ കൊള്ളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്‍റെ ഡയലോഗുകള്‍ക്ക് കൗണ്ടര്‍ അടിച്ച് ജാഫര്‍ ഇടുക്കിയും ടീസറില്‍ ഹൈലൈറ്റ് ആകുന്നുണ്ട്.

ഒരു പക്കാ ഫാമിലി എന്‍റര്‍ടെയിനര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ചിരികളാല്‍ സമ്പന്നമായ ഒരു കൊള്ള സംഘത്തിന്‍റെയും നല്ലവനായ കൊള്ളക്കാരന്‍റെയും കഥയാണ് പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

നിവിന്‍ പോളിയുടെ കരിയറിലെ 42-ാമത് ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ'. നേരത്തെ 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ ലൊക്കോഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിലെ നിവിന്‍ പോളിയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

സിനിമയുടെ ഫസ്‌റ്റ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏറെ സ്‌റ്റൈലിഷ് ലുക്കിലാണ് ഫസ്‌റ്റ് ലുക്കില്‍ നിവിൻ പോളി പ്രത്യക്ഷപ്പെട്ടത്. 'വലിയ കൊള്ളയും ചെറിയ ഗ്യാങും' എന്ന് കുറിച്ച് കൊണ്ടാണ് നിവിൻ ഫസ്‌റ്റ് ലുക്ക് ഫേസ്‌ബുക്കില്‍ പങ്കുവച്ചത്.

ഹനീഫ് അദേനിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിവിൻ പോളിയെ നായകനായി ഒരുക്കിയ 'മിഖായേൽ' എന്ന സിനിമയ്‌ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യ സിനിമയില്‍ നിന്നും വ്യത്യസ്‌മായി കോമഡി പശ്ചാത്തലത്തിലാണ് ഹനീഫ് അദേനി 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ഒരുക്കിയിരിക്കുന്നത്.

ഓണം റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്നാണ് സിനിമയുടെ നിർമാണം.

വിഷ്‌ണു തണ്ടാശേരി ഛായാഗ്രാഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ ഗാനരചനയില്‍ മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്; കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്‌സ്‌ പ്രഭു, വിഎഫ്എക്‌സ്‌ - പ്രോമിസ് എന്നിവരും നിര്‍വഹിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സമന്തക് പ്രദീപ്, ജി മുരളി, കനൽ കണ്ണൻ; പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്‌ – സന്തോഷ് കൃഷ്‌ണൻ, ഹാരിസ് ദേശം; ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യെശോധരൻ; അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്‌റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്‌റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പിആർഓ - ശബരി.

Also Read:Nivin Pauly| ചെറിയ ഗ്യാങുമൊത്ത് വലിയ കൊള്ളയ്‌ക്കിറങ്ങി നിവിൻ പോളി; 'രാമചന്ദ്ര ബോസ് & കോ' ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

ABOUT THE AUTHOR

...view details