ശ്രീനഗര്‍: ശ്രീനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സൈനികന്‍റെ ബാഗില്‍ നിന്നും ഗ്രനേഡ് കണ്ടെടുത്തു. തിങ്കളാഴ്‌ച രാവിലെ 9.30 ഓടെയാണ് സംഭവം. വിമാനത്താവളത്തിലെ ഡ്രോപ്പ് ഗേറ്റില്‍ സ്‌ക്രീനിങ്ങിനിടെയാണ് യാത്രക്കാരനായ സൈനികന്‍റെ ബാഗില്‍ നിന്ന് ഹാന്‍ഡ് ഗ്രനേഡ് കണ്ടെടുത്തത്.
തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ബാലാജി സമ്പത്ത് എന്നയാളുടെ ബാഗാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ശ്രീനഗറില്‍ നിന്ന് ഡല്‍ഹി വഴി ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സ്‌ക്രീനിങ് ജീവനക്കാർ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.