കേരളം

kerala

ETV Bharat / bharat

ഹജ്ജിന് തുടക്കം; ഹാജിമാര്‍ നാളെ മുതല്‍ മക്കയിലെത്തും - ഹജ്ജ് തീർത്ഥാടന ചടങ്ങുകൾക്ക്‌ സൗദിയിൽ തുടക്കം

19നാണ് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാദിനം

Hajj rituals in Saudi to kick start from today  Hajj 2021  Restricted Hajj 2021  Saudi restricts Hajj to 60,000 people  Hajj rituals to start today  ഹജ്ജ് തീർത്ഥാടന ചടങ്ങുകൾ  ഹജ്ജ്  ഹജ്ജ് തീർത്ഥാടന ചടങ്ങുകൾക്ക്‌ സൗദിയിൽ തുടക്കം  അറഫാദിനം
ഹജ്ജ് തീർഥാടന ചടങ്ങുകൾക്ക്‌ സൗദിയിൽ തുടക്കം

By

Published : Jul 17, 2021, 1:15 PM IST

ജിദ്ദ:ഹജ്ജ് കര്‍മം ഇന്ന് മുതൽ (ജൂലൈ 17) സൗദി അറേബ്യയിൽ ആരംഭിക്കും. ഈ വർഷത്തെ ഹജ്ജിന് സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായി 60,000 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഇന്നും നാളെയുമായി ഇവർ മക്കയിലേക്ക് പ്രവേശിക്കുമെന്ന് ഹജ്ജ്‌, ഉംറ മന്ത്രാലയം അറിയിച്ചു. 19നാണ് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാസമ്മേളനം. 20ന് സൗദിയിൽ ബലി പെരുന്നാൾ ആഘോഷിക്കും. കൊവിഡ് കാരണം രണ്ടാം തവണയാണ് തീർഥാടകരെ വെട്ടിക്കുറയ്ക്കുന്നത്.

also read:മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; ജാഗ്രത നിർദേശവുമായി ഐസിഎംആർ

കഴിഞ്ഞവർഷം രാജ്യത്തെ 10,000 പേർക്ക് മാത്രമായിരുന്നു ഹജ്ജിന് അനുമതി. 2019ൽ 25 ലക്ഷത്തോളം പേർ പങ്കെടുത്തതിൽ 18 ലക്ഷത്തോളം വിദേശ തീർഥാടകരായിരുന്നു. ഇത്തവണ പതിനെട്ടിനും 65നും ഇടയിൽ പ്രായമുള്ള കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഹജ്ജിന് അനുമതി.

വാക്‌സിൻ ഒന്നാം ഡോസുമാത്രം സ്വീകരിച്ചവർക്ക് ബുക്കിങ്ങില്ലാതെ രണ്ടാം ഡോസ് നൽകും. ഹജ്ജ് പെർമിറ്റില്ലാത്തവർ പ്രവേശിക്കുന്നത് തടയാൻ പരിശോധന ശക്തമാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.

ABOUT THE AUTHOR

...view details