ന്യൂഡൽഹി: ദേശീയ ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായി ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിയെ നിയമിച്ചു. മുനവരി ബീഗം, മഫൂജ ഖാതൂൺ എന്നിവരെ വൈസ് ചെയർപേഴ്‌സൺമാരായും നിയമിച്ചു. ഇതാദ്യമായാണ് ഹജ്ജ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് രണ്ട് വനിതകളെ നിയമിക്കുന്നത്.
എ.പി അബ്‌ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ; വൈസ് ചെയർപേഴ്‌സൺമാരായി വനിതകൾ - ഹജ്ജ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺമാരായി വനിതകൾ
ഇതാദ്യമായാണ് ഹജ്ജ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് രണ്ട് വനിതകളെ നിയമിക്കുന്നത്.
എ.പി അബ്‌ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ; വൈസ് ചെയർപേഴ്‌സൺമാരായി വനിതകൾ
ദേശീയ ഹജ്ജ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് അഭിനന്ദനമറിയിക്കുന്നതായി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി ട്വീറ്റ് ചെയ്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്‍റായ അബ്‌ദുള്ളക്കുട്ടി മുൻ പാർലമെന്‍റ് അംഗം കൂടിയാണ്. മുനവരി ബീഗം സെൻട്രൽ വഖഫ് കൗൺസിൽ അംഗവും മഫൂജ ഖാതൂൺ ബിജെപിയുടെ ബംഗാൾ ഘടകം വൈസ് പ്രസിഡന്‍റുമാണ്.