കേരളം

kerala

ETV Bharat / bharat

2022 ഓടെ ഹജ്ജ് പ്രക്രിയ 100% ഡിജിറ്റലാക്കുമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി - മുഖ്‌താർ അബ്ബാസ് നഖ്‌വി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2020ലും 2021ലും സൗദി സർക്കാർ ഹജ്ജിന് അനുമതി നൽകിയിരുന്നില്ല

Haj 2022 process in India to be 100 pc digital Union minister Naqvi  Haj 2022  Union minister  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി  ഹജ്ജ് 2022  ഹജ്ജ്  കൊവിഡ്  മുഖ്‌താർ അബ്ബാസ് നഖ്‌വി  Naqvi
2022ൽ ഇന്ത്യയിലെ ഹജ്ജ് പ്രക്രിയ 100% ഡിജിറ്റലാക്കും: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

By

Published : Oct 10, 2021, 10:04 AM IST

മുംബൈ :2022 ഓടെ രാജ്യത്തെ ഹജ്ജ് പ്രക്രിയ പൂര്‍ണമായും ഡിജിറ്റൽ രീതിയിലായിരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. മുംബൈയിലെ ഹജ്ജ് ഹൗസിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം. ഇന്തോനേഷ്യ കഴിഞ്ഞാൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരെ അയക്കുന്നതെന്ന് നഖ്‌വി പറഞ്ഞു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2020ലും 2021ലും സൗദി സർക്കാർ ഹജ്ജ് കർമങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല. ഒക്‌ടോബർ 21ന് ന്യൂഡൽഹിയിൽ നടക്കുന്ന ഹജ്ജ് അവലോകനയോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷം അടുത്ത വര്‍ഷത്തെ തീര്‍ഥാടനത്തിനുള്ളള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: തെലങ്കാനയിൽ വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് അഞ്ച് മരണം

ന്യൂനപക്ഷം, വിദേശകാര്യം, ആരോഗ്യം, വ്യോമയാനം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡര്‍മാരും ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറലും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഹജ്ജ് അവലോകന യോഗത്തിൽ പങ്കെടുക്കം.

ഹജ്ജ് തീർഥാടകർക്കായി ഇന്ത്യയിലും സൗദിയിലും ആരോഗ്യവും ശുചിത്വവും സംബന്ധിച്ച പ്രത്യേക പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

പുരുഷ സഹചാരി(മെഹ്റം) ഇല്ലാതെ 2021ൽ 700ലധികം സ്ത്രീകളും 2020ൽ 2100ലധികം സ്ത്രീകളുമാണ് ഹജ്ജിനായി അപേക്ഷിച്ചത്. അവരുടെ അപേക്ഷകൾ 2022ലെ തീര്‍ഥാടക കാലയളവില്‍ പരിഗണിക്കും.

ABOUT THE AUTHOR

...view details