കൈയിലെ ഡിജിറ്റൽ വാച്ചായാലും ചെവിയിൽ ഇയർ പോഡായാലും ഫോണുമായി ബന്ധിപ്പിക്കാൻ ബ്ലൂടൂത്ത് മതി. ഹാൻഡ്‌സ് ഫ്രീ സാങ്കേതികവിദ്യയുടെ ഭാഗമായി, വയർലെസ് സാങ്കേതികവിദ്യ ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ വ്യാപകമായി ഉപയോഗിക്കുന്നു. അടുത്തിടെ ഇയർഫോണുകളും ഡിജിറ്റൽ റിസ്റ്റ് വാച്ചുകളും ലഭ്യമായതോടെ ബ്ലൂടൂത്തിന്‍റെ ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്.
എന്നാൽ, സൈബർ കുറ്റവാളികൾ അതിനെ ആയുധമാക്കുകയാണ്. 'ബ്ലൂ ബഗ്ഗിങ്' എന്നാണ് ഈ ഹാക്കിന്‍റെ പേര്. ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഫോണുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് 'ബ്ലൂ ബഗ്ഗിങ്' ഹാക്കിങ്. അതുകൊണ്ടുതന്നെ ജാഗ്രത പാലിക്കണമെന്ന് സൈബർ ക്രൈം പൊലീസ് മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
എന്താണ് ബ്ലൂ ബഗ്ഗിങ്? സാധാരണയായി സന്ദേശങ്ങളിലൂടം ലിങ്കുകൾ പങ്കിട്ടുകൊണ്ടാണ് പോൺ ഹാക്ക് ചെയ്യാറുള്ളത്. എന്നാൽ ബ്ലൂ ബഗ്ഗിങിലൂടെ ലക്ഷ്യമിടുന്നത് ബ്ലൂടൂത്ത് ഓണായ ഫോണുകളെയാണ്. പൊതുസ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ, 10 മീറ്റർ പരിധിക്കുള്ളിൽ ബ്ലൂടൂത്ത് ഓണാക്കിയിരിക്കുന്ന ഫോണുകൾ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി റിക്വസ്റ്റ് അയച്ച് ഫോണുമായി കണക്‌ട് ചെയ്യും. അവർ അവരുടെ ബ്ലൂടൂത്തിന്റെ പേര് ഫോണിന്റെയും മറ്റ് ആളുകൾ ഉപയോഗിക്കുന്ന മറ്റ് ഗാഡ്‌ജെറ്റുകളുടെയും കമ്പനിയുടെ പേരിലേക്ക് മാറ്റി കണക്റ്റുചെയ്യാനുള്ള അഭ്യർഥന അയക്കും.