ലഖ്‌നൗ : വാരാണസിയിലെ ഗ്യാന്‍വാപി മസ്‌ജിദില്‍ ശിവലിഗം കണ്ടെത്തിയിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പള്ളി കമ്മിറ്റി. മസ്‌ജിദ് കമ്മിറ്റി സെക്രട്ടറി ജനറൽ എസ് എം യാസിന്‍ ഷരീഫാണ് ഇക്കാര്യം വിശദീകരിച്ചത്. പള്ളിയുടെ ഉള്ളില്‍ നിര്‍മിച്ച ചെറിയ കുളത്തിന് സമീപത്തായി ഒരു കല്ലുണ്ട്. ഇതാണ് അളന്നത്. എന്നാല്‍ ഏല്ലാ രാജകീയ പള്ളികള്‍ക്കുള്ളിലും ഇത്തരം കല്ലുകള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിഷയത്തില്‍ പള്ളി കമ്മിറ്റിയുടെ വാദം കേള്‍ക്കാന്‍ തയ്യാറാകാത്ത കോടതി നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. കല്ല് കണ്ടെത്തിയ പ്രദേശം സീല്‍ ചെയ്യാന്‍ കോടതി നല്‍കിയ ഉത്തരവ് ഏകപക്ഷീയമാണ്. സര്‍വേക്കായി വന്ന ഉദ്യോഗസ്ഥര്‍ കുളം വറ്റിച്ചിരുന്നു. ശേഷമാണ് കുളത്തില്‍ കണ്ടെത്തിയ കല്ല് അളന്നത്.