കേരളം

kerala

ETV Bharat / bharat

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ മൂന്നാം ദിനവും തുടരുന്നു; ചുറ്റും കനത്ത സുരക്ഷ - വാരണാസി ഗ്യാന്‍വാപി പള്ളി സര്‍വേ തുടരുന്നു

ചൊവ്വാഴ്‌ചക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി സിവില്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്

gyanvapi masjid survey  ഗ്യാന്‍വാപി പള്ളി സര്‍വേ  gyanvapi masjid survey resumes  kashi vishwanath temple gyanvapi mosque dispute  കാശി വിശ്വനാഥ് ക്ഷേത്രം ഗ്യാന്‍വാപി പള്ളി തർക്കം  വാരണാസി ഗ്യാന്‍വാപി പള്ളി സര്‍വേ തുടരുന്നു  ഗ്യാന്‍വാപി പള്ളിയില്‍ വീഡിയോ സര്‍വേ
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ മൂന്നാം ദിനവും തുടരുന്നു; പള്ളിയ്ക്ക് ചുറ്റും കനത്ത സുരക്ഷ

By

Published : May 16, 2022, 10:56 AM IST

വാരണാസി (യുപി): വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോ സര്‍വേ മൂന്നാം ദിവസവും തുടരുന്നു. മസ്ജിദിന് ചുറ്റം കനത്ത സുരക്ഷയിലാണ് സര്‍വേ നടക്കുന്നത്. ഞായറാഴ്‌ച 65 ശതമാനത്തോളം സർവേ പൂര്‍ത്തിയാക്കിയിരുന്നു.

ഇരു കക്ഷികളുടേയും അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ, ജില്ല മജിസ്‌ട്രേറ്റ്, സർവേയുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് സര്‍വേ നടക്കുന്നത്. വാരണാസി സിവില്‍ കോടതിയാണ് സര്‍വേക്ക് അനുമതി നല്‍കിയത്. ചൊവ്വാഴ്‌ചക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഉത്തരവ് അഞ്ച് സ്‌ത്രീകള്‍ നല്‍കിയ ഹർജിയില്‍: മസ്ജദിന്‍റെ പുറം ഭിത്തിയിലുള്ള വിഗ്രങ്ങളെ ആരാധിക്കാന്‍ അനുമതി തേടി അഞ്ച് സ്‌ത്രീകളാണ് കോടതിയിൽ ഹർജി നൽകിയത്. ഈ ഹര്‍ജിയിലാണ് മസ്ജിദില്‍ സർവേയും വീഡിയോഗ്രാഫിയും നടത്താന്‍ സിവിൽ കോടതി ഉത്തരവിട്ടത്. വീഡിയോ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മിഷണറെയും സിവില്‍ കോടതി നിയോഗിച്ചിരുന്നു.

അഡ്വക്കേറ്റ് കമ്മിഷണറെ മാറ്റണമെന്ന ആവശ്യപ്പെട്ട് മസ്‌ജിദ് കമ്മറ്റി നല്‍കിയ ഹര്‍ജി തള്ളിയ സിവില്‍ കോടതി സര്‍വേ തുടരാന്‍ അനുവദിക്കുകയും രണ്ട് കമ്മിഷണര്‍മാരെ അധികമായി നിയോഗിക്കുകയും ചെയ്‌തു. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട് അലഹബാദ് ഹൈക്കോടതിയിൽ മസ്‌ജിദ് കമ്മറ്റി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി. ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്‌ച പരിഗണിച്ചേക്കും.

മുഴുവൻ സ്ഥലവും കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റേതാണെന്നും ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്നും അവകാശവാദം ഉന്നയിച്ച് വിജയ് ശങ്കർ റസ്‌തോഗി എന്നയാള്‍ 1991ല്‍ സമർപ്പിച്ച മറ്റൊരു ഹർജി സിവില്‍ കോടതിയുടെ പരിഗണനയിലാണ്. കാശി വിശ്വനാഥ ക്ഷേത്രം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണെന്നും മുഗൾ ചക്രവർത്തിയായ ഔറംഗസേബാണ് ക്ഷേത്രം തകർത്തതെന്നുമാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നത്.

Also read: ശ്രീകൃഷ്‌ണ ജന്മഭൂമി - ശാഹി ഇദ്‌ഗാഹ് മസ്ജിദ് തര്‍ക്കം: അന്തിമ വിധി മെയ് 19ന്

ABOUT THE AUTHOR

...view details