ഗ്വാളിയോർ: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലാണ് സംഭവം. പ്രതികളിലൊരാൾ ലൈംഗികാതിക്രമം തത്‌സമയം വീഡിയോ കോളിലൂടെ സുഹൃത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കോട്‌വാലി പൊലീസില്‍ വെള്ളിയാഴ്‌ച പെണ്‍കുട്ടി പരാതി നൽകിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.
കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, 'തത്‌സമയ ദൃശ്യം' പ്രദര്‍ശിപ്പിച്ചു; യുവാക്കള്‍ക്കായി തെരച്ചില്‍ - ഗ്വാളിയോറില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
പോക്‌സോ കേസിനൊപ്പം, ഐ.ടി ആക്‌ടിലെ സുപ്രധാന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്
കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, 'തത്‌സമയ ദൃശ്യം' പ്രദര്‍ശിപ്പിച്ചു; യുവാക്കള്‍ക്കായി തെരച്ചില്‍
കൗമാരക്കാരിയെ ഹോട്ടൽ മുറിയിലെത്തിച്ചാണ് കൂട്ടബലാത്സംഗം ചെയ്‌തത്. പ്രതികള്‍ ഇരുവരും 21 വയസുള്ളവരാണ്. ഇരുവർക്കുമെതിരെ ഐ.പി.സി, പോക്‌സോ, ഐ.ടി ആക്‌ട് എന്നിവ ചേര്‍ത്താണ് കേസെടുത്തതെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷന്‍ ഇൻ-ചാർജ് രാജീവ് ഗുപ്‌ത മാധ്യമങ്ങളോട് പറഞ്ഞു.