കേരളം

kerala

ETV Bharat / bharat

സ്തീകളെ സൗജന്യ സ്വയം പ്രതിരോധ കോഴ്സ് പഠിപ്പിക്കണമെന്ന് മോദിക്ക് വിദ്യാര്‍ഥിനിയുടെ കത്ത് - രാജ്യത്തെ സ്ത്രീ സുരക്ഷ

15 വയസുകാരിയായ മീനാക്ഷി സിന്‍ഹയാണ് ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. നവംബര്‍ 18നാണ് ഇതുസംബന്ധിച്ച കത്ത് കൈമാറിയത്.പഗ്ജ്യോതിഷ് സീനിയര്‍ സെക്കന്‍ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മീനാക്ഷി

attack against women  violence against women  Guwahati girl writes to Modi  seeks free self defence courses for girls  സ്തീകള്‍ക്ക് സൗജന്യ സ്വയം പ്രതിരോധ കോഴ്സ്  സ്വയം പ്രതിരോധ കോഴ്സ്  സ്തീ സുരക്ഷ  നരോന്ദ്രമോദി  രാജ്യത്തെ സ്ത്രീ സുരക്ഷ  സ്ത്രീകള്‍ക്കായി സൗജന്യ സ്വയം പ്രതിരോധ കോഴ്സ്
സ്തീകള്‍ക്ക് സൗജന്യ സ്വയം പ്രതിരോധ കോഴ്സ് പഠിപ്പിക്കണമെന്ന് മോദിക്ക് വിദ്യാര്‍ഥിനിയുടെ കത്ത്

By

Published : Nov 20, 2020, 6:32 PM IST

ഗുവാഹത്തി:രാജ്യത്തെ സ്ത്രീകളെ സൗജന്യമായി സ്വയം പ്രതിരോധ കോഴ്സ് പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദ്യാര്‍ഥിനിയുടെ കത്ത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് പഗ്ജ്യോതിഷ് സീനിയര്‍ സെക്കന്‍ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മീനാക്ഷി സിന്‍ഹ പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്തെ സ്കുളുകളില്‍ ഇതിനുള്ള സംവിധാനം ഒരുക്കണമെന്നും വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു. നവംബര്‍ 18നാണ് കത്ത് കൈമാറിയത്.

സർ ഞാൻ കുറച്ചുകാലമായി ചിന്തിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമണവും അക്രമവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സ്വയം പ്രതിരോധ പരിശീലനം ഉൾപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അങ്ങനെ വന്നാല്‍ പെൺകുട്ടികൾ സ്വയം പ്രതിരോധത്തെക്കുറിച്ച് പഠിക്കും. അത് അവരിൽ ആത്മവിശ്വാസം വളർത്തുകയും ആവശ്യമുള്ള സമയത്ത് അവരെ സംരക്ഷിക്കുകയും ചെയ്യും. ഞാൻ മാലിഗാവ് വുഷു പരിശീലന കേന്ദ്രത്തില്‍ വുഷു പഠിക്കുന്നുണ്ട്. കൂടാതെ എന്‍റെ പ്രദേശത്ത് എല്ലാ ഞായറാഴ്ചയും പെൺകുട്ടികൾക്ക് സൗജന്യ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിക്കുന്നുണ്ട് എന്നും വിദ്യാർഥിനി കത്തില്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details