കേരളം

kerala

By

Published : Jul 7, 2021, 5:06 AM IST

ETV Bharat / bharat

'ഗുരു ഗ്രന്ഥ് സാഹിബ്' സ്വർണലിപികളിൽ ആവാഹിച്ചെടുത്ത് പഞ്ചാബ് സ്വദേശി

ഗുർമത് സംഗീത അധ്യാപകനായ മങ്കീരത്താണ് പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് സ്വർണമഷി ഉപയോഗിച്ച് തൂലികത്താളുകളിൽ പകർത്തുന്നത്.

Guru Granth Sahib with Golden Ink  guru granth sahib  guru nanak  'ഗുരു ഗ്രന്ഥ് സാഹിബ്' സ്വർണലിപികളിൽ ആവാഹിച്ചെടുത്ത് പഞ്ചാബ് സ്വദേശി  ഗുരു ഗ്രന്ഥ് സാഹിബ്  പഞ്ചാബ്  മങ്കീരത് സിംഗ്
'ഗുരു ഗ്രന്ഥ് സാഹിബ്' സ്വർണലിപികളിൽ ആവാഹിച്ചെടുത്ത് പഞ്ചാബ് സ്വദേശി

ഛണ്ഡീഗഡ്: പഞ്ചാബിലെ ബതിന്ദ ഭക്ത ഭായ് കാ നിവാസിയായ മങ്കീരത് സിംഗ് സിഖ് മതസ്ഥരുടെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് തങ്കലിപികളിൽ പകർത്തുന്നതിന്‍റെ തിരക്കിലാണ്. ഗുർമത് സംഗീത അധ്യാപകനായ മങ്കിരത്ത് ഹിന്ദു കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഗുരു ഗ്രന്ഥ് സാഹിബിന്‍റെ കടുത്ത ആരാധകനായ അദ്ദേഹം പിന്നീട് സിഖ് മതം സ്വീകരിക്കുകയായിരുന്നു. ഒന്നര വർഷം മുന്‍പാണ് മങ്കീരത്ത് ഈ സേവനം ആരംഭിച്ചത്.

സ്വർണലിപികളിൽ 'ഗുരു ഗ്രന്ഥ് സാഹിബ്' ആവാഹിച്ചെടുത്ത് പഞ്ചാബ് സ്വദേശി മങ്കീരത് സിംഗ്.

സ്വർണമഷി നിർമിക്കുവാനായി പുരാതന രീതിയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി ജയ്പൂരിൽ നിന്നുള്ള ഹെഡ്‌വർക്ക് പേപ്പറും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ഇറക്കുമതി ചെയ്തു. ടൈപ്പ് പേപ്പർ കണ്ടെത്തുന്നത് വളരെ പ്രയാസകരമായിരുന്നുവെന്നും എല്ലാം സത്ഗുരുവിന്‍റെ കൃപയാലാണെന്നും മങ്കീരത്ത് പറയുന്നു.

Also read: പത്ത്, പന്ത്രണ്ട് ക്ലാസുകൾ രണ്ട് ടേമുകളായി വിഭജിക്കും; പുതിയ മാർഗനിർദേശങ്ങളുമായി സിബിഎസ്ഇ

കൂടാതെ പുരാതന രീതി ഉപയോഗിച്ച് എങ്ങനെ സ്വർണ മഷി തയ്യാറാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇതിൽ 1 മി.ല്ലി. ഔൺസ് അല്ലെങ്കിൽ 100മി.ല്ലി സ്വർണമാണ് അടങ്ങിയിരിക്കുന്നത്. മഷി വ്യാപിക്കാതിരിക്കാൻ 'ബോൾ' ദ്രാവകമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രന്ഥം പകര്‍ത്താനായി പ്രതിദിനം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് മങ്കീരത്ത് ചെലവഴിക്കുന്നത്. ഉടനെ തന്നെ ഇത് പൂർത്തിയാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.

ഇതിന്‍റെ മൊത്തം ചെലവ് ഏകദേശം 30 മുതൽ 35 ലക്ഷം രൂപ വരെയാണ്. ഈ സേവനത്തിന് പൊതുജനങ്ങളിൽ നിന്ന് ധാരാളം പിന്തുണ ലഭിക്കുന്നുണ്ടെന്ന് മങ്കീരത്ത് പറയുന്നു. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട ഇദ്ദേഹം ഒരു ബുക്ക്‌കീപ്പറായി ഉപജീവനം നയിക്കുകയാണിപ്പോൾ. ദാരിദ്ര്യവും കഠിനമായ കഷ്ടതകളും വക വയ്ക്കാതെ അർപ്പണബോധത്തോടെയുള്ള മങ്കീരത്തിന്‍റെ സേവനം വരും തലമുറകൾക്ക് മാതൃകയും പ്രചോദനവുമാണ്.

ABOUT THE AUTHOR

...view details