കേരളം

kerala

ETV Bharat / bharat

ദക്ഷിണാഫ്രിക്കൻ അഴിമതി: ഗുപ്ത സഹോദരങ്ങള്‍ യു.എ.ഇയില്‍ അറസ്റ്റില്‍ - മുൻ ദക്ഷിണാഫ്രിക്കൻ പ്രെസിഡന്‍റ് ജേക്കബ് സുമ

സഹോദരങ്ങളായ രാജേഷ് ഗുപ്‌ത, അതുൽ ഗുപ്‌ത എന്നിവർ യുഎഇയിൽ പിടിയിലായതായി ദക്ഷിണാഫ്രിക്കൻ സർക്കാർ

Gupta brothers held in UAE  ഗുപ്‌ത സഹോദരന്മാർ അറസ്റ്റിൽ  രാജേഷ് ഗുപ്‌ത രാജേഷ് ഗുപ്‌ത അറ്സ്റ്റ്  Gupta brothers arrested in UAE  Gupta brothers linked to graft against ex South African President Jacob Zuma  Rajesh Gupta and Atul Gupta arrset  Rajesh Gupta and Atul Gupta scandal of gupta and zuma  മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ഉൾപ്പെട്ട അഴിമതി കേസ്  മുൻ ദക്ഷിണാഫ്രിക്കൻ പ്രെസിഡന്‍റ് ജേക്കബ് സുമ  ഗുപ്‌ത സഹോദരങ്ങൾ സാമ്പത്തിക ക്രമക്കേട്
മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ഉൾപ്പെട്ട അഴിമതി കേസിൽ ഗുപ്‌ത സഹോദരന്മാർ അറസ്റ്റിൽ

By

Published : Jun 7, 2022, 10:13 AM IST

കേപ് ടൗൺ:സാമ്പത്തിക ക്രമക്കേട് കേസിൽ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്‍റ് ജേക്കബ് സുമയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗുപ്‌ത സഹോദരങ്ങൾ യുഎഇയിൽ അറസ്റ്റ് ചെയ്യപ്പെട്ടതായി ദക്ഷിണാഫ്രിക്കൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ ഇന്‍റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്‍റർപോൾ) റെഡ് നോട്ടിസ് പുറപ്പെടുവിച്ച് മാസങ്ങൾക്ക് ശേഷമാണ് സഹോദരങ്ങളായ രാജേഷ് ഗുപ്‌ത, അതുൽ ഗുപ്‌ത എന്നിവർ യുഎഇ അധികൃതരുടെ പിടിയിലാകുന്നത്.

അറസ്റ്റ് യുഎഇയിൽ:അറസ്റ്റ് സ്ഥിരീകരിക്കുന്ന വിവരങ്ങൾ യുഎഇ അധികാരികളിൽ നിന്ന് ലഭിച്ചതായും ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. യുഎഇയിലെയും ദക്ഷിണാഫ്രിക്കയിലെയും വിവിധ നിയമ നിർവഹണ ഏജൻസികൾ തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും ദക്ഷിണാഫ്രിക്കൻ സർക്കാർ യുഎഇയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസ്‌താവനയിൽ പറയുന്നു.

2018ലാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ മുൻ പ്രസിഡന്‍റ് സുമയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. ഒമ്പത് വർഷ ഭരണകാലയളവിൽ വ്യാപകമായ അഴിമതികൾ സുമ നടത്തിയതായാണ് ആരോപണങ്ങൾ ഉയർന്നത്.

2015 ഡിസംബറിൽ അന്നത്തെ ധനകാര്യ മന്ത്രിയെ പുറത്താക്കിയതിൽ രാജേഷ് ഗുപ്‌തയ്‌ക്കും അതുൽ ഗുപ്‌തയ്‌ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഗുപ്‌ത സഹോദരങ്ങൾ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും ഉന്നത നിയമനങ്ങൾ നടത്തിയാതായും ആരോപണമുണ്ട്. എന്നാൽ ഗുപ്‌ത സഹോദരങ്ങൾ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്‌തത്.

കാർഷിക സാധ്യത പഠനം നടത്താൻ ഗുപ്‌തയുടെ കമ്പനിക്ക് നൽകിയ 25 മില്യൺ റാൻഡ് കരാറുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതായി കഴിഞ്ഞ വർഷം ഇന്‍റർപോൾ അറിയിച്ചിരുന്നു. 1990കളിൽ ഉത്തർപ്രദേശിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ് ഗുപ്‌ത സഹോദരന്മാരായ അജയ്, അതുൽ, രാജേഷ് എന്നിവർ. പിന്നീട് ദക്ഷിണാഫ്രിക്കയിൽ കമ്പ്യൂട്ടർ ഉപകരണങ്ങൾ, മാധ്യമങ്ങൾ, ഖനനം എന്നീ മേഖലകളിൽ വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ ഇവർ പടുത്തുയർത്തി.

ഇവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സുമ, അഴിമതികളുടെ പേരിൽ സ്വന്തം ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) നിയമസഭാംഗങ്ങൾക്കിടയിൽ നിന്ന് തന്നെ വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് 2018ൽ രാജിവയ്ക്കാൻ നിർബന്ധിതനായി.

1990കളിലെ ആയുധ ഇടപാടുമായി ബന്ധപ്പെട്ടും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ആരോപണങ്ങൾ നേരിട്ടിരുന്നു. സുമയുടെ രാജിയെ തുടർന്ന് ഗുപ്‌ത സഹോദരന്മാർ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഒളിവിൽ പോവുകയായിരുന്നു.

ABOUT THE AUTHOR

...view details