കേരളം

kerala

ETV Bharat / bharat

കശ്‌മീരിലെ സര്‍വകക്ഷി യോഗത്തിന് ശേഷം ആദ്യയോഗം ചേര്‍ന്ന് ഗുപ്കര്‍ സഖ്യം - ജമ്മുകശ്മീര്‍

ഫറൂഖ് അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

first meeting of Gupkar Alliance after the PM's all party meet  Meeting of PAGD  PAGD meeting  PAGD news  Kashmir news  Narendra Modi  People's Alliance for Gupkar Declaration  meeting at Farooq Abdullah's residence  Mehbooba Mufti  Omar Abdullah  ഗുപ്കര്‍ സഖ്യം  സര്‍വകക്ഷി യോഗം  ജമ്മുകശ്മീര്‍  ഫറൂഖ് അബ്ദുള്ള
ജമ്മുകശ്മീരിലെ സര്‍വകക്ഷി യോഗത്തിന് ശേഷം ആദ്യയോഗം ചേര്‍ന്ന് ഗുപ്കര്‍ സഖ്യം

By

Published : Jul 5, 2021, 7:03 AM IST

ശ്രീനഗര്‍: കശ്‌മീർ വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ആദ്യമായി യോഗം ചേര്‍ന്ന് ഗുപ്കര്‍ സഖ്യം ഞായറാഴ്ച വൈകിട്ട് ഫറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ വസതിയില്‍ വച്ചായിരുന്നു യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ തയാറായില്ല. യോഗം സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന്(ജൂലൈ 5) അറിയിക്കുമെന്ന് യൂസഫ് താരിഗാമി അറിയിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നേതാക്കള്‍. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായില്ല. യോഗത്തില്‍ പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും മെഹ്ബൂബ് മുഫ്തിയുടെ വ്യക്തിപരമായ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

ജൂണ്‍ 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് പ്രധാനമന്ത്രിയോട് തുറന്നുപറഞ്ഞതായി മെഹ്ബൂബ മുഫ്തി യോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു.

Also Read: 'കള്ളന്‍റെ താടി'; റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍

ABOUT THE AUTHOR

...view details