കുല്‍ഗാം:തെക്കന്‍ കശ്മീരിലെ റെഡ്‌വാനിയില്‍ സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരുമായി നടത്തിയ വെടിവെപ്പ് അവസാനിപ്പിച്ചു. തീവ്രവാദികള്‍ പ്രത്യാക്രമണം നിര്‍ത്തിയതായും സംഭവ സ്ഥലത്തു നിന്നും പിന്‍വാങ്ങിയതായും സേനക്ക് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ നീണ്ട ആക്രമണം സേന അവസാനിപ്പിച്ചത്.
കൂടുതല്‍ വായനക്ക്:-കശ്‌മീരില്‍ വീണ്ടും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥനത്തില്‍ സേന പ്രദേശത്ത് തിരിച്ചില്‍ നടത്തുകയായിരുന്നു. കശ്മീര്‍ പൊലീസും, കരസേനയും, സിആർപിഎഫും സംയുക്തമായാണ് തിരിച്ചടിച്ചത്.
കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സേന കൂടുതല്‍ വായനക്ക്:- ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ ; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെക്കൻ കശ്മീരിൽ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. പുൽവാമയിലും കുൽഗാമിലും നടന്ന വെടിവയ്പിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്‌ബയുടെ മൂന്നും അൽ-ബദറില്‍ സംഘടനയുടെ ഒരു തീവ്രവാദിയുമാണ് കൊല്ലപ്പെട്ടത്.