ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവയ്പ്പ്. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസും സൈന്യവും സംയുക്തമായി നേരത്തെ തെരച്ചില്‍ ആരംഭിച്ച ചോർ കി ഗാലി വനപ്രദേശത്താണിപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടൽ തുടരുന്നു - shopian
തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസും സൈന്യവും സംയുക്തമായി ചോർ കി ഗാലി വനപ്രദേശത്ത് മുമ്പ് തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു
കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു
പ്രദേശത്ത് തീവ്രവാദി ആക്രമണം ഇപ്പോൾ പതിവാണ്. വനമേഖലയിൽ ഇന്ന് രാവിലെയും സംയുക്ത സേന തെരച്ചിൽ നടത്തിയിരുന്നു. സൈന്യവും പൊലീസും പ്രദേശം വളഞ്ഞിട്ടുണ്ട്. അഗ്നിശമന സേനയുടെ സംയുക്ത പ്രവർത്തനവും ഇവിടെ പുരോഗമിക്കുകയാണ്.