മുംബൈ: പൂനെയിലെ വിവാദ അഭിഭാഷകൻ ഗുണരത്‌ന സദാവർതെയുടെ കഴുതയും ഹിറ്റ്. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്‍റെ മുംബൈയിലെ സിൽവർ ഓക്ക് വസതിക്ക് മുന്നിൽ അടുത്തിടെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഗുണരത്ന ശ്രദ്ധിക്കപ്പെടുന്നത്. പണിമുടക്കിയ എം.എസ്.ആർ.ടി.സി. ജീവനക്കാർ ശരദ്പവാറിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറി കല്ലേറ് നടത്തിയിരുന്നു. ഈ കേസിലാണ് ഗുണരത്ന പിടിയിലായത്.
ശരദ് പവാറിന്‍റെ വസതിയിലേക്ക് കല്ലെറിഞ്ഞ അഭിഭാഷകന്‍റെ കഴുതയും ഹിറ്റ്
സദാവർത്തെയുടെ ഭാര്യ ജയശ്രീ മാക്‌സുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
സിൽവർ ഓക്ക് ആക്രമണത്തിൽ അറസ്റ്റിലായ ഗുണരത്‌ന സദാവർത്തെയുടെ വളർത്തുമൃഗം കഴുത; മാക്‌സിന്‍റെ ചിത്രങ്ങൾ വൈറൽ
തുടര്‍ന്ന് ഗുണരത്നയുടെ ഓരോ കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗുണരത്നയുടെ ഭാര്യ ജയശ്രീ പാട്ടീലും മകൾ സെൻ സദാവർട്ടെയും അദ്ദേഹത്തിന്‍റെ കഴുതയായ മാക്‌സിന്‍റെ ഫോട്ടോയുമാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നത്. കേസിൽ ഇതുവരെ 115 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ അഭിഭാഷകനായ ഗുണരത്‌ന സദാവർതെ ഉൾപ്പെടെ ഒമ്പത് പേർ പോലീസ് കസ്റ്റഡിയിലാണ്.