കേരളം

kerala

ETV Bharat / bharat

പണം വായുവില്‍ വലിച്ചെറിഞ്ഞ് ബി.ജെ.പി എം.എല്‍.എ: പണത്തില്‍ ചവിട്ടി നടന്ന് നാട്ടുകാര്‍, സംഭവം ഗുജറാത്തില്‍ - പോര്‍ബന്ദറില്‍ ഇന്ത്യന്‍ കറന്‍സി വലിച്ചെറിഞ്ഞ് ബിജെപി എം.എല്‍.എ

പ്രശസ്ത നാടോടി സംഗീതജ്ഞരായ കീർത്തിദൻഭായ് ഗാധ്വി കിജൽബെൻ ദവെയും നിഷാബെൻ ബറോട്ടും ചേർന്ന് നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംഭവം.

Porbandar BJP MLA throwing bundles of currency  Porbandar BJP MLA Hakubha Jadega  പോര്‍ബന്ദറില്‍ ഇന്ത്യന്‍ കറന്‍സി വലിച്ചെറിഞ്ഞ് ബിജെപി എം.എല്‍.എ  കറന്‍സി വലിച്ചെറിഞ്ഞ് ബിജെപി എം.എല്‍.എ ഹകുഭ ജഡേജ
ഗാന്ധിയുടെ ജന്മദേശമായ പോര്‍ബന്ദറില്‍ ഇന്ത്യന്‍ കറന്‍സി വലിച്ചെറിഞ്ഞ് ബിജെപി എം.എല്‍.എ

By

Published : May 6, 2022, 7:31 PM IST

ഗാന്ധിനഗര്‍:പ്രധാനമന്ത്രിയുടെയും മഹാത്മ ഗാന്ധിയുടെയും ജന്മദേശമായ ഗുജറാത്തില്‍ ഇന്ത്യന്‍ കറന്‍സിയെ അപമാനിച്ച് എം.എല്‍.എയും കുടുംബവും സുഹൃത്തുക്കളും. ശ്രീമദ് ഭഗവത് സപ്താഹ യജ്ഞ വേദയില്‍ പണം വലിച്ചെറഞ്ഞ് ബി.ജെ.പി നേതാവും പോര്‍ബന്തര്‍ എം.എല്‍.എ ഹകുഭ ജഡേജയും പ്രമുഖ ബിൽഡർ മെർമൻഭായ് പർമറും.

പണം വായുവില്‍ വലിച്ചെറിഞ്ഞ് ബി.ജെ.പി എം.എല്‍.എ: പണത്തില്‍ ചവിട്ടി നടന്ന് നാട്ടുകാര്‍, സംഭവം ഗുജറാത്തില്‍

വേദിയില്‍ കലാകാരന്മാര്‍ ഗാനം ആലപിക്കുമ്പോഴാണ് ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സംഘം വായുവിലേക്ക് എറിഞ്ഞത്. മാത്രമല്ല കറന്‍സില്‍ ചവിട്ടി പലരും നടക്കുന്ന വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇവര്‍ എറിഞ്ഞ പണം ചാക്കിലാക്കി മാറ്റിയ സംഘടാകര്‍ രാത്രി മുഴുവന്‍ ഇരുന്നിട്ടും ഇവ എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ജാംനഗർ എക്‌സിബിഷൻ ഗ്രൗണ്ടിൽ കഴിഞ്ഞ അഞ്ച് ദിവസമായി പരിപാടി നടക്കുന്നുണ്ട്. പ്രശസ്ത നാടോടി സംഗീതജ്ഞരായ കീർത്തിദൻഭായ് ഗാധ്വി കിജൽബെൻ ദവെയും നിഷാബെൻ ബറോട്ടും ചേർന്ന് നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംഭവം.

For All Latest Updates

ABOUT THE AUTHOR

...view details