ബോട്ടാട് (ഗുജറാത്ത്): ഗുജറാത്തിലെ ബോട്ടാടില്‍ വ്യാജ മദ്യം കഴിച്ച് എട്ടുപേര്‍ മരിച്ചു. സംഭവത്തില്‍ ഗുരുതരാവസ്ഥയിലുള്ള പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച എട്ടുപേരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.
ഗുജറാത്തില്‍ വ്യാജ മദ്യം കഴിച്ച് എട്ടുപേര്‍ മരിച്ചു; പത്തുപേര്‍ ഗുരുതരാവസ്ഥയില്‍ - ഗുജറാത്തില്‍ മദ്യ ദുരന്തം
സംസ്ഥാനത്തെ വ്യാജ മദ്യ വില്‍പനയെ കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബൊട്ടാടിലെ ദുരന്തം.
ഗുജറാത്തില്‍ വ്യാജ മദ്യം കഴിച്ച് എട്ടുപേര്‍ മരിച്ചു; പത്തുപേര്‍ ഗുരുതരാവസ്ഥയില്‍
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സര്‍ ടീ ആശുപത്രിയില്‍ നിന്ന് ഡോക്‌ടര്‍മാരുടെ സംഘം സംഭവ സ്ഥലത്തെത്തി. അനധികൃത മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി രാഷ്ട്രീയ തർക്കങ്ങൾ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബോട്ടാടിലെ മദ്യ ദുരന്തം.