ഗാന്ധിനഗർ:ഗുജറാത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് 13 മരണം. നിരവധി പ്രദേശങ്ങളിൽ കനത്ത നാശനഷ്‌ടങ്ങൾ. ദീശ പ്രദേശത്തിന്‍റെ തെക്ക്-തെക്കുകിഴക്ക് ദിശയിലും അഹമ്മദാബാദ് സുരേന്ദ്രനഗറിന്‍റെ 80 കിലോമീറ്റർ കിഴക്ക്- വടക്ക്കിഴക്കൻ ദിശയിലുമാണ് ടൗട്ടെ ചുഴലിക്കാറ്റ് നിലവിൽ സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ടുകള്‍. ഗുജറാത്ത് തീരദേശ പ്രദേശമായ സൗരാഷ്‌ട്രയിലെ ദിയു ആൻഡ് ഉന പ്രദേശത്താണ് അതിതീവ്ര ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. സൗരാഷ്ട്ര മേഖലയിലെ അമ്രേലി, ഗിർ സോംനാഥ്, ജുനാഗഡ്, പോർബന്ദർ, രാജ്കോട്ട്, ഭാവ് നഗർ, ബോട്ടാഡ് പ്രദേശങ്ങളിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഗുജറാത്തിൽ കനത്ത നാശനഷ്‌ടങ്ങൾ
സംസ്ഥാനത്തെ 96 താലൂക്കുകളിൽ നാല് ഇഞ്ചിലധികം മഴ ലഭിച്ചിട്ടുണ്ട്. ആറ് താലൂക്കുകളിൽ എട്ട് മുതൽ ഒമ്പത് ഇഞ്ച് വരെയും സൗത്ത് ഗുജറാത്തിലെ ഉമർഗ്രാമിൽ 14 ഇഞ്ച് മഴയും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളമായി 59,429 വൈദ്യുത പോസ്റ്റുകളും മഴയിൽ തകർന്നു വീണു. 4200 പേരടങ്ങുന്ന 915 സംഘങ്ങൾ ഇലക്‌ട്രിക് പോസ്റ്റുകളുടെ പുനസ്ഥാപനത്തിനായി പ്രവർത്തിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് അടച്ച 674 റോഡുകളിൽ 562 റോഡുകൾ തുറന്നുവെന്നും വൈദ്യുതി മുടങ്ങിയ 2,437 ഗ്രാമങ്ങളിൽ 484 ഗ്രാമങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
പ്രധാനമന്ത്രി സന്ദർശനം