ഗാന്ധിനഗര്‍: മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഗുജറാത്ത് മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 1.30 ന് രാജ്ഭവനിൽ നടക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലുടെയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ മന്ത്രി സഭ അധികാരത്തിലേറുന്നത്. മന്ത്രിസഭയിലെ എല്ലാവരും പുതുമുഖങ്ങളാവുന്നും കൂടുതല്‍ യുവ എംഎല്‍എമാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിറ്റിങ് മന്ത്രിമാരായ ദിലീപ് താക്കോറിന്‍റേയും കുൻവർജി ബവാലിയയുടെയും അനുയായികൾ ബുധനാഴ്ച തെരുവിലിറങ്ങിയിരുന്നു.