കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ ഒമിക്രോണിന്‍റെ ഉപ വകഭേദം കണ്ടെത്തി; ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 41 ഒമിക്രോൺ കേസുകൾ

ബി.എ.1, ബി.എ.2, ബി.എ.3 എന്നിങ്ങനെ ഒമിക്രോണിന്‍റെ മൂന്ന് ഉപ വകഭേദങ്ങളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്

gujarat omicron sub variant omicron in gujarat omicron sub variant in india ഒമിക്രോൺ ഉപ വകഭേദം ​ഗുജറാത്ത് ഗുജറാത്ത് ഒമിക്രോൺ കേസുകൾ ഇന്ത്യ ഒമിക്രോൺ
ഗുജറാത്തിൽ ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങൾ കണ്ടെത്തി; ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 41 ഒമിക്രോൺ കേസുകൾ

By

Published : Jan 24, 2022, 3:28 PM IST

അഹമ്മദാബാദ് (​ഗുജറാത്ത്): ​ഗുജറാത്തിൽ ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 41 പുതിയ ഒമിക്രോൺ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ​ഗുജറാത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു.

രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ആശങ്ക വർധിപ്പിച്ചു കൊണ്ട് ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങൾ കണ്ടെത്തിയത്. രോ​ഗ വ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും ഉപ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബി.എ.1, ബി.എ.2, ബി.എ.3 എന്നിങ്ങനെ ഒമിക്രോണിന്‍റെ മൂന്ന് ഉപ വകഭേദങ്ങളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

Also read: omicron subvariant BA.2 ഒമിക്രോണിന്‍റെ ഉപവകഭേദം ബിഎ.2 വ്യാപിക്കുന്നതായി സൂചന

വ്യാപന ശേഷി കൂടുതലാണെങ്കിലും ഒമിക്രോൺ വകഭേദത്തിന്‍റെ ലക്ഷണങ്ങൾക്ക് തീവ്രത കുറവാണെന്ന് വിദഗ്ധർ പറയുന്നു. മുതിർന്നവരിൽ ഒമിക്രോണിന്‍റെ കാഠിന്യം കുറവായിരിക്കുമെന്നാണ് യുകെയിലെ ആരോ​ഗ്യ സുരക്ഷ ഏജൻസിയുടെ വിലയിരുത്തൽ. എന്നാൽ ബി.എ.2 വകഭേദത്തിന് 53 സീക്വൻസുകളാണുള്ളതെന്നും അതിനാൽ തന്നെ വ്യാപന ശേഷി കൂടുതലാണെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details