കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 405 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗുജറാത്ത് കൊവിഡ് കണക്ക്

ഗുജറാത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് സൂറത്തിലാണ്.

gujarat covid  gujarat covid news  gujarat covid tally  gujarat covid update  ഗുജറാത്ത് കൊവിഡ്  ഗുജറാത്ത് കൊവിഡ് കണക്ക്  ഗുജറാത്ത് കൊവിഡ് വാർത്ത
ഗുജറാത്ത് കൊവിഡ്

By

Published : Jun 14, 2021, 10:21 PM IST

ഗാന്ധിനഗർ:ഗുജറാത്തിൽ 405 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,20,726 ആയി ഉയർന്നു. ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 10,000 കടന്നു. 1,106 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തരായത്.

നിലവിൽ ഗുജറാത്തിൽ 9,542 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ 223 പേർ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സൂറത്തിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ ജൂൺ 14ന് റിപ്പോർട്ട് ചെയ്‌തത്. 78 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് തിങ്കളാഴ്‌ച മാത്രം 2,93,131 പേർക്കാണ് കൊവിഡ് വാക്‌സിൻ നൽകിയത്. ഇതിൽ 2,05,130 പേർ 18നും 44നും ഇടയിൽ പ്രായമുള്ളവരാണ്. ഗുജറാത്തിൽ ഇതുവരെ 2,05,58,024 പേർക്കാണ് വാക്‌സിൻ നൽകിയത്. ദാദ്‌റാ നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ ഓരോ പുതിയ കൊവിഡ് കേസ് വീതം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 17 പേരാണ് രോഗമുക്തരായത്. നിലവിൽ 54 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.

Also Read:ലോക്ക് ഡൗണ്‍ രീതി മാറും; നിയന്ത്രണം രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച്

ABOUT THE AUTHOR

...view details