മോർബി: 140 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ തൂക്കുപാലദുരന്തമുണ്ടായ മോർബി നിയമസഭ മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപിയുടെ കാന്തിലാൽ അമൃതിയ ഈ മണ്ഡലം പിടിച്ചു. മോർബി ദുരന്തം ജനവിധിയെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ നേരത്തേ വന്നിരുന്നെങ്കിലും ഇതിനെ തള്ളിക്കളയുന്നതാണ് ഫലം.
തൂക്കുപാലം തകര്‍ന്നിട്ടും ബിജെപിയെ കൈവിടാതെ മോര്‍ബി: കാന്തിലാൽ അമൃതിയ ജയിച്ചു
മോർബി നിയമസഭ മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റത്തിന് മങ്ങലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍, ഇതിനെ തള്ളിക്കളയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം
കാന്തിലാൽ അമൃതിയ മുന്നേറുന്നു
ALSO READ|താമരത്തണല്‍ തേടിയ പട്ടേലും താക്കൂറും കരപറ്റി, മേവാനി പിന്നില്‍ തന്നെ
ഉച്ചയ്‌ക്ക് 1.20 വരെയുള്ള കണക്കുപ്രകാരം, കാന്തിലാൽ അമൃതിയ 82,525 വോട്ടുകൾക്കാണ് ലീഡ് ചെയ്‌തത്. കോൺഗ്രസിന്‍റെ ജയന്തിലാൽ പട്ടേൽ 43,989 വോട്ടുകൾക്ക് രണ്ടാമതാണുള്ളത്. എഎപിയുടെ പങ്കജ് കാന്തിലാൽ റസാരിയ 14,108 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുമുണ്ട്.
Last Updated : Dec 8, 2022, 2:58 PM IST