കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലും മേഘാലയയിലും ഭൂചലനം, ആളപായവും നാശനഷ്ടവുമില്ല - രാജ്കോട്ട് ഭൂചലനം

(shillong and rajcot report earth quake) രാജ്യത്ത് പലയിടങ്ങളിലും ഇന്ന് രാവിലെ ചെറു ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂകമ്പമുണ്ടായി. പിന്നീട് മേഘാലയിലും ഗുജറത്തിലും ഭൂചലനമുണ്ടായതായും റിപ്പോർട്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Rajkot district of Gujarat earthquake  shillong and rajcot report earth quake  ഗുജറാത്തിലും മേഘാലയയിലും ഭൂചലനം  National Center for Seismology  no casualities reported  no destruction  3 9 തീവ്രത രാജ്കോട്ട്
ഗുജറാത്തിലും മേഘാലയയിലും ഭൂചലനം

By ETV Bharat Kerala Team

Published : Dec 8, 2023, 10:48 AM IST

ഷില്ലോങ്/അഹമ്മദാബാദ്:മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലും ഗുജറാത്തിലും ഇന്ന് രാവിലെ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഷില്ലോങ് നഗരത്തിലെ മൗഫ്ലാങ് മേഖലയില്‍ പതിനാല് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

രാവിലെ 8.46നാണ് റിക്‌ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വടക്കന്‍ സംസ്ഥാനങ്ങള്‍ പൊതുവെ ഭൂകമ്പ ബാധിത മേഖലകളാണ്. ഇടയ്ക്കിടെ ഇവിടെ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്.

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലും ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. റിക്‌ടർ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Readmore:കർണാടകയിലും തമിഴ്‌നാട്ടിലും ഭൂചലനം, ആളപായമില്ല

ABOUT THE AUTHOR

...view details