ഗാന്ധിനഗർ:മഹാവിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമാണെന്ന അവകാശ വാദവുമായി ഗുജറാത്തിൽ മുൻ സർക്കാർ ഉദ്യോഗസ്ഥൻ അഹമ്മദാബാദ് സ്വദേശി രമേശ് ചന്ദ്ര ഫെഫാർ രംഗത്ത്. ദീർഘ നാളായി ജോലിയിൽ നിന്ന് അവധിയെടുത്ത രമേശ് ചന്ദ്രനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
തനിക്ക് കിട്ടാനുള്ള ഗ്രാറ്റുവിറ്റി ഉടൻ കിട്ടിയിെല്ലങ്കിൽ തന്‍റെ പ്രത്യേക കഴിവ് വച്ച് സംസ്ഥാനത്ത് കനത്ത വരൾച്ചയുണ്ടാക്കുമെന്നും രമേശ് ചന്ദ്ര പറയുന്നു. കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിൽ “സർക്കാരിൽ ഇരിക്കുന്ന പിശാചുക്കൾ” തന്‍റെ 16 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും ഒരു വർഷത്തെ ശമ്പളവും തടഞ്ഞുകൊണ്ട് തന്നെ ഉപദ്രവിക്കുകയാണെന്ന് രമേശ് ചന്ദ്ര കുറിച്ചിരുന്നു.
ഭൂമിയിൽ കടുത്ത വരൾച്ച വരുത്തും