കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലെ സർക്കാർ ജീവനക്കാർക്ക് ജിയോ സിം നിർബന്ധമാക്കി; വിജ്ഞാപനം പുറത്തിറക്കി - Gujarat govt employees

സർക്കാർ ജീവനക്കാർ ഉപയോഗിച്ചിരുന്ന വോഡഫോൺ-ഐഡിയയുടെ സേവനം ജിയോയിലേക്ക് മാറ്റി. നമ്പർ മാറ്റമില്ല.

jio is compulsory for Gujarat government  Gujarat government order  Jio services in place of Vodafone Idea  Gujarat latest news  Gandhinagar capital of Gujarat  ജിയോ  ജിയോ സിം നിർബന്ധമാക്കി ഗുജറാത്ത്  ഗുജറാത്ത് സർക്കാർ ജീവനക്കാർക്ക് ജിയോ നിർബന്ധം  സർക്കാർ ജീവനക്കാർക്ക് ജിയോ ഗുജറാത്ത്  ഗുജറാത്ത് സർക്കാർ ജിയോ  റിലയൻസ് ജിയോ  ജിയോ സിം നിർബന്ധമാക്കി  Jio mandatory for all government employees Gujarat  Jio  Gujarat govt employees  Gujarat
ജിയോ സിം

By

Published : May 9, 2023, 10:25 AM IST

Updated : May 9, 2023, 11:25 AM IST

ഗാന്ധിനഗർ :ഗുജറാത്തിൽ സർക്കാർ ജീവനക്കാർക്ക് ജിയോ സിം നിർബന്ധമാക്കി വിജ്ഞാപനം പുറത്തിറക്കി. വോഡ-ഐഡിയ നമ്പർ ഉപയോഗിക്കുന്ന ജീവനക്കാർ മൊബൈൽ പോർട്ടബിലിറ്റി വഴി ജിയോയിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് അതേ നമ്പർ ഉപയോഗിക്കാം. നമ്പറിൽ മാറ്റമുണ്ടാവില്ല.

ഇത് അനുസരിച്ച് ഗുജറാത്ത് സർക്കാർ ജീവനക്കാർക്കുള്ള വോഡഫോൺ-ഐഡിയയുടെ സേവനം ഇന്നലെ മുതൽ നിർത്തലാക്കിയിരുന്നു. കമ്പനിയിലെ ജീവനക്കാരുടെ നമ്പറുകൾ റിലയൻസ് ജിയോയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ ഗുജറാത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക നമ്പർ വോഡഫോൺ-ഐഡിയ കമ്പനിയുടേതായിരുന്നു. ഇനി മുതൽ ജീവനക്കാർ ജിയോയുടെ കീഴിൽ അതേ നമ്പറുകൾ ഉപയോഗിക്കും.

പ്ലാൻ ഇങ്ങനെ; 37.50 രൂപ നിരക്കിൽ റിലയൻസ് ജിയോ പ്ലാൻ ലഭിക്കും. ഏത് മൊബൈൽ ഓപ്പറേറ്ററിലേക്കോ ലാൻഡ് ലൈനിലേക്കോ സൗജന്യ കോളിങ് വാഗ്‌ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. ഇതോടൊപ്പം ഉപയോക്താവിന് എല്ലാ മാസവും 3,000 എസ്എംഎസുകളും സൗജന്യമായി ലഭിക്കും.

ജീവനക്കാർ വോഡഫോൺ-ഐഡിയ പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. റിലയൻസ് ജിയോയുടെ പ്ലാൻ അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് 37.50 രൂപയ്ക്ക് റിലയൻസ് ജിയോ പ്രതിമാസ നിരക്കിൽ പ്ലാൻ ലഭിക്കും. 3,000 എസ്എംഎസുകളും ലഭിക്കും. ഈ എസ്എംഎസുകൾ ഉപയോഗിച്ച് പൂർത്തിയായതിന് ശേഷം അയക്കുന്ന ഓരോ എസ്എംഎസിനും 50 പൈസ ഈടാക്കും. അന്താരാഷ്ട്ര എസ്എംഎസുകൾക്ക് 1.25 രൂപ വീതം ഈടാക്കും.

റിലയൻസ് ജിയോയുമായുള്ള കരാർ പ്രകാരം സർക്കാർ ജീവനക്കാർക്ക് ഈ പ്ലാൻ പ്രകാരം പ്രതിമാസം 30 ജിബി 4ജി ഡാറ്റയും നൽകും. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ കൂട്ടാൻ പ്ലാനിൽ 25 രൂപ ചെലവഴിക്കേണ്ടി വരും. ഈ അധിക ചാർജിലൂടെ 60 ജിബി വരെ 4ജി ഡാറ്റ ലഭിക്കും. 4ജി അൺലിമിറ്റഡ് പ്ലാൻ ചേർക്കാൻ, പ്രതിമാസം 125 രൂപ ചേർക്കേണ്ടിവരും. 4ജിയുടെ വിലയിൽ 5ജി പ്ലാൻ ലഭിക്കുകയും ചെയ്യും.

Last Updated : May 9, 2023, 11:25 AM IST

ABOUT THE AUTHOR

...view details