അഹമ്മദാബാദ്:ഗുജറാത്തിൽ 81 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്ത്, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് വെടി വയ്‌ക്കേണ്ടതായും വന്നിരുന്നു.
മുനിസിപ്പാലിറ്റികളിൽ 58.82 ശതമാനവും ജില്ലാ പഞ്ചായത്തുകളിൽ 65.80 ശതമാനവും താലൂക്ക് പഞ്ചായത്തുകളിൽ 66.60 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചിരുന്നു. റീ പോളിംഗ് നടന്ന ഘോധിയ ജില്ലയിൽ രണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ തകരാറിലായിരുന്നു. അതേസമയം വഡോദരയിൽ വോട്ടിംഗിന് ശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ പിടിച്ചെടുത്ത 17 പേരെ അറസ്‌റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് ജനങ്ങൾ ബഹളം വയ്‌ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് വെടി വയ്‌ക്കേണ്ടതായും വന്നിരുന്നു.