കേരളം

kerala

ETV Bharat / bharat

Gujarat-Himachal Elections LIVE Updates : ഗുജറാത്തിൽ അധികാരമുറപ്പിച്ച് ബിജെപി ; ഹിമാചലിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്

election live  Gujarat Himachal Election Updates  gujarat assemly election  himachal pradesh assembly election  electione live updates  gujarat  himachal pradesh  ഗുജറാത്ത്  ഹിമാചൽ പ്രദേശ്  ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്  ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  ഇലക്ഷന്  ഇലക്ഷന് വാര്ത്ത  തെരഞ്ഞെടുപ്പ് ലൈവ്  Gujarat Himachal Elections LIVE Updates  UP Bypoll result  UP By election result  Rampur bypoll result  Khatauli by election result  Mainpuri election result  UP By Election Result 2022  Himachal Pradesh Election Result 2022  Gujarat Assembly Election Result 2022  Assembly Election Result 2022  Assembly Election Result Live  Gujarat Election Results 2022 live updates  gujarat constituency wise result  HP Assembly Election Result 2022 Live Counting  gujarat election bjp
Gujarat Himachal Election Updates

By

Published : Dec 8, 2022, 8:02 AM IST

Updated : Dec 8, 2022, 2:14 PM IST

13:56 December 08

മൂന്നിടത്ത് 'ആപ്പ്' വിജയം

ഗുജറാത്തിൽ മൂന്നിടത്ത് വിജയം നേടി ആം ആദ്‌മി പാർട്ടി. രണ്ട് മണ്ഡലങ്ങളിലാണ് പാർട്ടി ലീഡ് നിലനിർത്തുന്നത്.

13:55 December 08

ആഘോഷിച്ച് കോൺഗ്രസ്

ആഘോഷിച്ച് കോൺഗ്രസ്

ഹിമാചലിൽ കേവല ഭൂരിപക്ഷമായ 35 സീറ്റുകൾ കടന്ന് കോൺഗ്രസ് ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ, പാർട്ടിയുടെ ഡൽഹി ഓഫിസിൽ പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. സംസ്ഥാനത്ത് 29 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് 11 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു.

13:41 December 08

'സെഞ്ച്വറി' കടന്ന് ബിജെപി

ഗുജറാത്തിൽ 'സെഞ്ച്വറി' കടന്ന് ബിജെപി. വിജയിച്ച മണ്ഡലങ്ങളുടെ എണ്ണം 106 ആയി. 48 സീറ്റുകളിലാണ് ഇനി ബിജെപിയുടെ വിജയ പ്രതീക്ഷ.

13:08 December 08

ഗുജറാത്തില്‍ ബിജെപി എതിരില്ലാതെ ഏഴാം തവണ

ഗുജറാത്തിൽ 81 സീറ്റുകളിൽ ലീഡ് നിലനിർത്തിക്കൊണ്ട്, 74 സീറ്റുകളിൽ ബിജെപി ഇതിനോടകം വിജയം നേടി. ഹിമാചലിൽ 16, 15 എന്ന നിലയില്‍ സീറ്റുകളില്‍ ബിജെപിയും കോൺഗ്രസും വിജയം നേടി.

13:07 December 08

വിജയാഘോഷത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയും

വിജയാഘോഷത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയും

ഗുജറാത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ബിജെപിയുടെ വിജയാഘോഷത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ മുഖ്യമന്ത്രിക്ക് മധുരം നൽകി. അതേസമയം സ്വന്തം മണ്ഡലമായ ഘട്‌ലോഡിയയിൽ മുഖ്യമന്ത്രി ലീഡ് തുടരുകയാണ്.

12:56 December 08

'ആപ്പി'ന് ആദ്യ വിജയം

ഗുജറാത്തിൽ ആദ്യ വിജയം നേടി ആം ആദ്‌മി പാർട്ടി. നാല് സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. 47 സീറ്റുകളിൽ ബിജെപി വിജയിച്ചു. അതേസമയം ഹിമാചലിൽ 13 സീറ്റുകളിൽ ബിജെപിയും 12 ഇടത്ത് കോൺഗ്രസും വിജയിച്ചു.

12:47 December 08

ഹിമാചലിൽ മാറിമറിഞ്ഞ് ലീഡ് നില

ഹിമാചലിൽ 12 മണ്ഡലങ്ങളിൽ ബിജെപിയും 10 ഇടത്ത് കോൺഗ്രസും വിജയിച്ചു. 28 സീറ്റുകളിൽ കോൺഗ്രസ് ലീഡ് നിലനിര്‍ത്തുമ്പോള്‍ 15 ഇടങ്ങളില്‍ ലീഡ് നിലനിർത്തി ബിജെപി പിന്നിലുണ്ട്

12:43 December 08

124 മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ

ഗുജറാത്തിൽ 32 മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയം. 124 മണ്ഡലങ്ങളിലാണ് ബിജെപിക്ക് ലീഡ്. 16 മണ്ഡലങ്ങളിൽ മാത്രം ലീഡ് ചെയ്യുന്ന കോൺഗ്രസ് 2 ഇടത്ത് വിജയിച്ചു.

12:16 December 08

ലീഡുയർത്തി കോൺഗ്രസ്

ഹിമാചൽ പ്രദേശിൽ ലീഡുയർത്തി കോൺഗ്രസ്. 3 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് 34 മണ്ഡലങ്ങളിൽ മുന്നിലാണ്. തൊട്ടുപിന്നിൽ 8 സീറ്റുകൾ നേടിയ ബിജെപി 20 ഇടത്ത് ലീഡിൽ. അതേസമയം തെരഞ്ഞെടുപ്പ് സിപിഎമ്മിന് തിരിച്ചടിയായി. ഏക സിറ്റിങ് സീറ്റായ തിയോഗ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ രാകേഷ് സിന്‍ഹയെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാർഥി മുന്നിൽ.

11:53 December 08

വിജയം തുടർന്ന് ബിജെപി ; ഹിമാചലിൽ കോൺഗ്രസിന് പ്രതീക്ഷ

ഗുജറാത്തിൽ 15 മണ്ഡലങ്ങളിൽ ബിജെപി വിജയം നേടി. ഹിമാചലിൽ 37 സീറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം

11:46 December 08

ഗുജറാത്തിൽ ബിജെപി തരംഗം

ഗുജറാത്തിൽ ബിജെപിയുടെ വിജയാഘോഷം

ഗുജറാത്തിൽ ബിജെപിയുടെ വിജയാഘോഷം. വൈകിട്ട് ആറ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

11:34 December 08

ബിജെപിയുടെ വിജയക്കുതിപ്പ്

ഗുജറാത്തിൽ 14 സീറ്റുകളിലും ഹിമാചലിൽ 4 സീറ്റുകളിലും ബിജെപി വിജയിച്ചു. ഹിമാചലിൽ കേവല ഭൂരിപക്ഷം കടന്ന് 36 മണ്ഡലങ്ങളിൽ കോൺഗ്രസ് ലീഡ്.

11:19 December 08

വിജയം തൊട്ട് ബിജെപി ; ലീഡ് വിടാതെ കോൺഗ്രസ്

ഹിമാചലിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഹിമാചലിൽ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. 35 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തി കോൺഗ്രസ് മുന്നിൽ തുടരുന്നു. 29 സീറ്റുകളിലാണ് ബിജെപി ലീഡ്.

11:19 December 08

താമര വിരിഞ്ഞു

ഗുജറാത്തിൽ 11 മണ്ഡലങ്ങളിൽ വിജയം നേടി ബിജെപി. ഒരിടത്ത് കോൺഗ്രസ് വിജയിച്ചു. 148 മണ്ഡലങ്ങളിൽ ബിജെപി ലീഡ് തുടരുമ്പോൾ 17 സീറ്റുകളിൽ മാത്രം കോൺഗ്രസ് മുന്നിൽ.

11:10 December 08

എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി മുന്നിൽ

ആം ആദ്‌മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്‌വി ഗുജറാത്തിലെ ഖംഭാലിയ മണ്ഡലത്തിൽ 18,998 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

10:53 December 08

ഹിമാചലിൽ ആദ്യ വിജയം

ഹിമാചലിൽ ആദ്യഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യ വിജയം ബിജെപിക്ക്.

10:46 December 08

മാറിമറിഞ്ഞ് ഹിമാചൽ

വീണ്ടും ലീഡ് തിരികെ പിടിച്ച് ബിജെപി. 33 സീറ്റിൽ ബിജെപി മുന്നിൽ. തൊട്ടുപിന്നാലെ 31 സീറ്റുകളിൽ ലീഡ് നിലനിർത്തി കോൺഗ്രസും. ഒരു മണ്ഡലങ്ങളിലും ലീഡ് നിലനിർത്താനാകാതെ എഎപി.

10:32 December 08

ഹാർദിക് പട്ടേലിന് മികച്ച ലീഡ്

വിരംഗം മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി ഹാർദിക് പട്ടേലിന് മികച്ച ലീഡ്. 7000 വോട്ടുകൾക്ക് പട്ടേൽ മുന്നിൽ.

10:29 December 08

ബിജെപിക്ക് റെക്കോഡ് ലീഡ്

ഗുജറാത്തിൽ ബിജെപി ചരിത്ര വിജയത്തിലേക്ക്. 2002ൽ മോദിയുടെ നേതൃത്വത്തില്‍ ലഭിച്ച ലീഡാണ് മറികടന്നത്. 127 സീറ്റുകളാണ് 2002ൽ സംസ്ഥാനത്ത് ബിജെപിക്ക് നേടാനായത്. 1985ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 182ൽ 149 സീറ്റും നേടി വിജയിച്ച കോണ്‍ഗ്രസിന്‍റെ മാധവ് സിങ് സോളങ്കി സര്‍ക്കാരിന്‍റെ പേരിലാണ് ഏറ്റവും മികച്ച വിജയം നേടിയ കക്ഷി എന്ന റെക്കോഡുള്ളത്. എന്നാൽ ഈ റെക്കോഡ് ഭേദിച്ചുകൊണ്ട് 151 മണ്ഡലങ്ങളിലാണ് ഗുജറാത്തിൽ ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

10:17 December 08

കോൺഗ്രസിന് നേരിയ മുന്നേറ്റം

ഹിമാചലിൽ കോൺഗ്രസിന് നേരിയ മുന്നേറ്റം. 35-30 നിലയിലാണ് കോൺഗ്രസ്, ബിജെപി ലീഡ്.

10:10 December 08

ഗുജറാത്തിൽ ആഘോഷം തുടങ്ങി ബിജെപി

ആഘോഷം തുടങ്ങി ബിജെപി

ഗുജറാത്തിൽ വിജയമുറപ്പിച്ച് ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി. 151 സീറ്റുകളില്‍ ബിജെപി ലീഡ് തുടരുന്നു. ഗാന്ധി നഗറിലെ ബിജെപി ഓഫിസായ 'ശ്രീ കമലത്തിലും' വലിയ ആഘോഷം.

10:04 December 08

ഹിമാചലിൽ ലീഡില്‍ സമനില

ഹിമാചലിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. 32 വീതം മണ്ഡലങ്ങളിൽ ഇരു പാർട്ടികളും മുന്നിൽ

09:33 December 08

ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്. 141 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നിലനിർത്തുന്നത്. കോൺഗ്രസ് 25 സീറ്റുകളിലും എഎപി 11 സീറ്റുകളിലും മാത്രം മുന്നിൽ.

09:33 December 08

ലീഡ് തിരികെ പിടിച്ച് അൽപേഷും ഹാർദിക്കും

ലീഡ് തിരികെ പിടിച്ച് അൽപേഷ് താക്കൂറും ഹാർദിക് പട്ടേലും. അൽപേഷ് വിരംഗം മണ്ഡലത്തിലും ഹാർദിക് ഗാന്ധി നഗർ സൗത്തിലുമാണ് ജനവിധി തേടുന്നത്.

09:27 December 08

ഹിമാചലിൽ ബിജെപിക്ക് ലീഡ്

ഹിമാചലിൽ ലീഡ് തിരികെ പിടിച്ച് ബിജെപി. 33 മണ്ഡലങ്ങളിൽ ബിജെപിയും 32 മണ്ഡലങ്ങളിൽ കോൺഗ്രസും മുന്നിൽ

09:16 December 08

അൽപേഷിനും ഹാർദിക്കിനും തിരിച്ചടി

റിവാബ ജഡേജ മുന്നിൽ

ഗുജറാത്തിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കെത്തിയ അൽപേഷ് താക്കൂറും ഹാർദിക് പട്ടേലും പിന്നിൽ. അതേസമയം ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗറിൽ ലീഡ് നിലനിർത്തുന്നു

09:09 December 08

മുഖ്യമന്ത്രി മുന്നിൽ

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാഡ്‌ലോഡിയയിൽ മുന്നിൽ

09:06 December 08

പോർബന്ദറിലും വാദ്‌ഗമിലും കോൺഗ്രസിന് ലീഡ്

ഗുജറാത്തിലെ പോർബന്ദറിൽ കോൺഗ്രസ് സ്ഥാനാർഥി അർജുൻ മോദ്‌വാദിയ മുന്നിൽ. വാദ്‌ഗം മണ്ഡലത്തിൽ കോൺഗ്രസിന്‍റെ തന്നെ ജിഗ്‌നേഷ് മേവാനി ലീഡ് നിലനിർത്തുന്നു

09:05 December 08

ഹിമാചലിൽ കണ്ണുംനട്ട് കോൺഗ്രസ്

ഹിമാചലിൽ കോൺഗ്രസിന് നേരിയ ലീഡ്. 35 മണ്ഡലങ്ങളിൽ കോൺഗ്രസും 28 മണ്ഡലങ്ങളിൽ ബിജെപിയും മുന്നിൽ. ഒരു മണ്ഡലത്തിലും പച്ച പിടിക്കാനാകാതെ എഎപി.

08:57 December 08

സെഞ്ച്വറി കടന്ന് ബിജെപി ലീഡ്

ഗുജറാത്തിൽ ബഹുദൂരം മുന്നിൽ ബിജെപി. സെഞ്ച്വറി കടന്ന് ബിജെപി ലീഡ് നില. 107 മണ്ഡലങ്ങളിൽ ബിജെപി മുന്നിലാണ്. 46 സീറ്റുകളിൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്നു. 10 മണ്ഡലങ്ങളിൽ മാത്രമാണ് എഎപി മുന്നിട്ടുനില്‍ക്കുന്നത്.

08:50 December 08

മോർബിയിൽ ബിജെപിക്ക് ലീഡ്

തൂക്കുപാലം തകര്‍ന്ന് വന്‍ ദുരന്തമുണ്ടായ, ഗുജറാത്തിലെ മോർബിയിൽ ബിജെപി ലീഡ് നിലനിർത്തുന്നു.

08:48 December 08

പോസ്റ്റൽ വോട്ടുകളുടെ കൗണ്ടിങ് പൂർത്തിയായി

പോസ്റ്റൽ വോട്ടുകളുടെ കൗണ്ടിങ് പൂർത്തിയായി

ഹിമാചലിൽ പോസ്റ്റൽ വോട്ടുകളുടെ കൗണ്ടിങ് പൂർത്തിയായി. ബാലറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങി.

08:48 December 08

ഗുജറാത്തിൽ ലീഡ് നിലനിർത്തി ബിജെപി

ഗുജറാത്തിൽ 81 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തി ബിജെപി. 36 സീറ്റിൽ കോൺഗ്രസും 5 സീറ്റിൽ എഎപിയും മുന്നിൽ.

08:41 December 08

ഹിമാചലിൽ കോൺഗ്രസ് മുന്നിൽ

ഹിമാചലിൽ കോൺഗ്രസ് മുന്നിൽ

ഹിമാചലിൽ കോൺഗ്രസിന് മുന്നേറ്റം. 38 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 23 ഇടങ്ങളിൽ ബിജെപിക്ക് ലീഡ്.

08:25 December 08

ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് 25 മണ്ഡലങ്ങളിൽ മുന്നിൽ. തൊട്ടുപിന്നിൽ ബിജെപി 19 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു.

08:24 December 08

ഗുജറാത്തിൽ ബിജെപിക്ക് ലീഡ്

ഗുജറാത്തിൽ ലീഡ് നിലനിർത്തി ബിജെപി. 34 മണ്ഡലങ്ങളിൽ ബിജെപിയും 7 മണ്ഡലങ്ങളിൽ കോൺഗ്രസും രണ്ടിടത്ത് ആം ആദ്‌മി പാർട്ടിയും മുന്നിൽ.

08:05 December 08

വോട്ടെണ്ണൽ ആരംഭിച്ചു

വോട്ടെണ്ണൽ ആരംഭിച്ചു

ആദ്യ ഫലസൂചനകളില്‍ ഗുജറാത്തിലെ പത്ത് സീറ്റുകളിൽ ബിജെപിക്ക് ലീഡ്

08:05 December 08

എക്സിറ്റ് പോളുകള്‍ പറയുന്നത്

ഗുജറാത്തിൽ ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് പ്രവചനം. ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നുമാണ് എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടിയത്

08:04 December 08

ഹിമാചലില്‍ 68 മണ്ഡലങ്ങള്‍

ഹിമാചലിൽ 68 നിയമസഭ സീറ്റുകളിലായി 412 സ്ഥാനാർഥികൾ മത്സര രംഗത്ത്

08:04 December 08

ഗുജറാത്തില്‍ 182 മണ്ഡലങ്ങള്‍

33 ജില്ലകളിലായി 182 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ്. 1621 സ്ഥാനാർഥികൾ ജനവിധി തേടി.

07:36 December 08

ഗുജറാത്ത്-ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം അല്‍പ്പസമയത്തിനകം

ഗുജറാത്ത്-ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം അല്‍പ്പസമയത്തിനകം

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ

Last Updated : Dec 8, 2022, 2:14 PM IST

ABOUT THE AUTHOR

...view details