കേരളം

kerala

ETV Bharat / bharat

Modi Qualification| നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള മാനനഷ്‌ടക്കേസ്; ഇടക്കാല സ്‌റ്റേ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി - മെട്രോപൊളിറ്റൻ കോടതി

ഗുജറാത്ത് സര്‍വകലാശാല നല്‍കിയ കേസിലാണ് ഹൈക്കോടതി നടപടി

Modi Qualification  Gujarat High Court refuses interim stay  Gujarat High Court  Arvind Kejriwal  criminal defamation case  Gujarat  Sanjay Singh  നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലി  ബിരുദത്തെ ചൊല്ലിയുള്ള മാനനഷ്‌ടക്കേസ്  മാനനഷ്‌ടക്കേസ്  ഇടക്കാല സ്‌റ്റേ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി  ഗുജറാത്ത് ഹൈക്കോടതി  ഹൈക്കോടതി  ഗുജറാത്ത്  പ്രധാനമന്ത്രി നരേന്ദ്രമോദി  നരേന്ദ്രമോദി  എഎപി നേതാവ്  സഞ്‌ജയ്  ഗുജറാത്ത് സര്‍വകലാശാല  മെട്രോപൊളിറ്റൻ കോടതി  കോടതി
നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള മാനനഷ്‌ടക്കേസ്; ഇടക്കാല സ്‌റ്റേ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി

By

Published : Aug 11, 2023, 7:41 PM IST

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള ക്രിമിനല്‍ മാനനഷ്‌ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എഎപി നേതാവ് സഞ്‌ജയ് സിങിനും ഇടക്കാല സ്‌റ്റേ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്ത് സര്‍വകലാശാല നല്‍കിയ കേസിലാണ് അരവിന്ദ് കെജ്‌രിവാളിനും സഞ്‌ജയ് സിങിനും ഗുജറാത്ത് ഹൈക്കോടതി വെള്ളിയാഴ്‌ച ജാമ്യം നല്‍കാന്‍ വിസമ്മതിച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ അക്കാദമിക്‌ യോഗ്യതയെ ചൊല്ലി ഇരു നേതാക്കളും പരിഹാസവും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നറിയിച്ചായിരുന്നു സര്‍വകലാശാല കോടതിയെ സമീപിച്ചത്.

കേസില്‍ ഓഗസ്‌റ്റ് 11 ന് ഹാജരാവാന്‍ മെട്രോപൊളിറ്റൻ കോടതി അവര്‍ക്ക് സമൻസ് അയച്ചിരുന്നു. സമൻസ് ചോദ്യം ചെയ്‌ത്‌ കെജ്‌രിവാളും സഞ്‌ജയ് സിങും ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് സെഷൻസ് കോടതിയിൽ റിവിഷൻ അപേക്ഷ നൽകിയിരുന്നു. എന്നാല്‍ അപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ഇരുനേതാക്കളും നടത്തിയ വാർത്താസമ്മേളനം ഗുജറാത്ത് സർവകലാശാലയുടെ യശസിന് കോട്ടം വരുത്തിയെന്നറിയിച്ച് സര്‍വകലാശാല ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് അഹമ്മദാബാദ് ക്രിമിനൽ കോടതി ഇരു നേതാക്കൾക്കുമെതിരെ സമൻസ് അയച്ചിരുന്നത്. ഗുജറാത്ത് സര്‍വകലാശാലയുടെ വെബ്‌സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രേഖകൾ ഇതിനോടകം അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും ഇത് നേരത്തെ അറിഞ്ഞിട്ടും രണ്ടുപേരും പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും ഇവര്‍ ഹൈക്കോടതിയിലും വ്യക്തമാക്കി. ഈ രേഖകൾ ഓൺലൈനിൽ കണ്ടെത്തിയതായറിയിച്ച കോടതി, സഞ്ജയ് സിങ്ങും അരവിന്ദ് കെജ്‌രിവാളും അടുത്ത മെയ് 23ന് കോടതിയിൽ ഹാജരാകണമെന്നും നിര്‍ദേശിച്ചു.

മുമ്പ് പിഴയും: അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗുജറാത്ത് ഹൈക്കോടതി പിഴ ചുമത്തിയത്. പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് നല്‍കണമെന്ന് ഗുജറാത്ത് സര്‍വകലാശാലയോടുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയത്. ഏഴുവര്‍ഷം പഴക്കമുള്ള കമ്മിഷന്‍റെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാലയുടെ അപ്പീൽ അനുവദിച്ചുകൊണ്ടായിരുന്നു ജസ്‌റ്റിസ് ബിരേൻ വൈഷ്‌ണവിന്‍റെ നടപടി. ഈ തുക നാലാഴ്‌ചയ്‌ക്കകം ഗുജറാത്ത് സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിരുന്നു.

സംഭവം ഇങ്ങനെ: 2016 ഏപ്രിലില്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയില്‍ അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സി ശ്രീധര്‍ ആചാര്യലുവാണ് പ്രധാനമന്ത്രി മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാന്‍ ഉത്തരവിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ്, ഗുജറാത്ത് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവരോടായി വിവരാവകാശ രേഖയ്‌ക്ക് മറുപടി നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് സര്‍വകലാശാല ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.

ഇത് പ്രധാനമന്ത്രിയുടെ സ്വകാര്യതയെപ്പോലും ബാധിക്കുന്നതാണെന്നായിരുന്നു സര്‍വകലാശാലയ്‌ക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ചിലരുടെയെല്ലാം ബാലിശവും നിരുത്തരവാദപരവുമായ ജിജ്ഞാസയെ തൃപ്‌തിപ്പെടുത്താൻ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു

ABOUT THE AUTHOR

...view details