ഗാന്ധിനഗർ: ഗുജറാത്തിൽ വർധിച്ചുവരുന്ന കൊവിഡ് വ്യാപനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി. കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയതായി കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ പ്രവർത്തനം കടലാസിൽ മാത്രമാണെന്നും ശരിയായ ദിശയിൽ പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാരിന്‍റെയും അംദാവദ് മുനിസിപ്പൽ കോർപ്പറേഷന്‍റെയും പ്രവർത്തനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.
സർക്കാരിന്‍റെ പ്രവർത്തനം കടലാസിൽ മാത്രം; ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി - Gujarat HC slammed the state government over functioning during the pandemic
കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയതായി കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ പ്രവർത്തനം കടലാസിൽ മാത്രമാണെന്നും ശരിയായ ദിശയിൽ പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായെന്നും കോടതി പറഞ്ഞു
108 അടിയന്തര ആംബുലൻസുകളിൽ എത്തിക്കുന്ന രോഗികൾക്ക് മാത്രം അംദാവദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) ചികിത്സ നൽകുന്നു എന്ന ആരോപണം ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം ആശുപത്രിയിലെ കിടക്കകളുടെ കുറവും ഓക്സിജൻ പ്രതിസന്ധിയും സംബന്ധിച്ചും ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ ചോദ്യങ്ങം ഉന്നയിച്ചു.
മെയ് ഒന്ന് മുതൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനുകൾ സൗജന്യമായി നൽകുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം വന്നത്. അതേസമയം 24 മണിക്കൂറിനുള്ളിൽ 14,296 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
TAGGED:
ഗുജറാത്ത് ഹൈക്കോടതി