ഗാന്ധിനഗര്‍:ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഇപ്പോളുള്ള കർഫ്യു അടുത്ത മൂന്ന് ദിവസത്തേക്ക് കൂടെ തുടരുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. സംസ്ഥാനത്തെ 36 നഗരങ്ങളിൽ നിലവിലുള്ള കൊറോണ കർഫ്യൂ മറ്റ് നിയന്ത്രണങ്ങൾ എന്നിവ മേയ് 20 വരെ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ വായനക്ക്:അതിതീവ്ര ചുഴലിക്കാറ്റായി ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു
മണിക്കൂറിൽ 160 മുതൽ 170 കിലോമീറ്റർ വരെ വേഗതയിലാണ് ടൗട്ടെ ചുഴലിക്കാറ്റ് ഇപ്പോൾ ആഞ്ഞടിക്കുന്നത്. അത് 190 കിലോമീറ്റർ വേഗതയിൽ വരെ പോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ദിയുവിനെ ബാധിക്കുമെന്നും അതിന്‍റെ ആഘാതം മഹുവയ്ക്ക് ചുറ്റുമുള്ള തീരപ്രദേശങ്ങളിൽ അനുഭവപ്പെടുമെന്നും വിജയ് രൂപാണി നേരത്തെ അറിയിച്ചിരുന്നു. അറബിക്കടലിൽ രൂപം കൊണ്ട് ഗുജറാത്തിലേക്ക് കടന്ന ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്തെ തകർക്കുകയും ഗുജറാത്തിൽ മണ്ണിടിച്ചിൽ ഉണ്ടാക്കുകയും ചെയ്തു. മണ്ണിടിച്ചിൽ സൃഷ്ടിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നതിനാൽ പടിഞ്ഞാറൻ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
കൂടുതൽ വായനക്ക്:ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം
ചുഴലിക്കാറ്റിനെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ 5 വരെ നിർത്തിവക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മുൻകരുതലാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.