ഗാന്ധിനഗർ:18നും 45 വയസിനുമിടയിലുള്ള ആളുകൾക്ക് കൊവിഡ് വാക്സിന്‍ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഗുജറാത്ത് സർക്കാർ. കേന്ദ്രസർക്കാരിന്‍റെ പ്രഖ്യാപന പ്രകാരം 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ കോവിൻ പോർട്ടലിൽ ആരംഭിച്ചു. ഈ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഫാർമ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിനുകൾ വാങ്ങണം.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിനുകളും ഭാരത് ബയോടെക്കിൽ നിന്ന് 50 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാന്‍ സംസ്ഥാന സർക്കാർ ഏപ്രിൽ 25 ന് ഉത്തരവിട്ടു. ഈ പ്രായക്കാർക്ക് വാക്സിനുകൾ സൗജന്യമായി നൽകുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഫാർമ കമ്പനികളിൽ നിന്ന് സംസ്ഥാനത്തിന് വാക്സിൻ ഡോസുകൾ ലഭിച്ചുകഴിഞ്ഞാൽ വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കും.