കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ നാല് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു - UK

യുകെയില്‍ നിന്നെത്തിയ യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു.

ഗുജറാത്തില്‍ നാല് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ്  കൊവിഡ് 19  ഗുജറാത്ത്  ഗാന്ധിനഗര്‍  Gujarat  Four UK returnees detected with new coronavirus strain  UK coronavirus strain  UK  കൊറേണ വൈറസ്
ഗുജറാത്തില്‍ നാല് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jan 2, 2021, 3:14 PM IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ യുകെയില്‍ നിന്നെത്തിയ നാല് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ കൊവിഡ് സ്ഥിരീകരിച്ച 15 പേരുടെ സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലായി അഹമ്മദാബാദിലെത്തിയ യാത്രക്കാരെ പരിശോധിച്ചതായും നാല് പേരില്‍ ജനിതക വകഭേദം വന്ന കൊവിഡ് സ്ഥിരീകരിച്ചതായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി മാധ്യമങ്ങളോട് വ്യക്തമാക്കി. നാലു പേരും അഹമ്മദാബാദ് എസ്‌വിപി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി 7 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details