ഗാന്ധിനഗർ: വിവാഹത്തിന് രണ്ടു നാൾ മുൻപ് നേഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു. ഗുജറാത്തിലെ വൽസാദിലെ ആശുപത്രിയിലെ നേഴ്സായ മണിഷബെൻ വാപ്പിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വിവാഹത്തിന്‍റെ ചടങ്ങായ 'ഹൽദി’ ചടങ്ങിന്‍റെ ദിവസത്തിലായിരുന്നു മണിബെനിന്‍റെ മരണം.
വിവാഹത്തിന് രണ്ട് ദിവസം മാത്രം, നേഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു - കൊവിഡ്
ഗുജറാത്തിലെ വൽസാദിലെ ആശുപത്രിയിലെ നേഴ്സായ മണിഷബെൻ വാപ്പിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
![വിവാഹത്തിന് രണ്ട് ദിവസം മാത്രം, നേഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു Gujarat: Former nurse dies from Corona a day before her wedding വിവാഹം നടക്കാൻ രണ്ടുനാൾ ശേഷിക്കെ നേഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു ഗാന്ധിനഗർ കൊവിഡ് കൊവിഡ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11516023-thumbnail-3x2-wed.jpg)
വിവാഹം നടക്കാൻ രണ്ടുനാൾ ശേഷിക്കെ നേഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു
പെട്ടെന്നു രോഗം പിടിപെട്ടതറിഞ്ഞ് വധുവിന്‍റെയും വരന്‍റെയും ഭാഗത്തുനിന്നുള്ള എല്ലാവരും ആശങ്കാകുലരായി. അവൾ കൊവിഡിന്‍റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയപ്പോൾ അവർ വളരെയധികം ആശങ്കാകുലരായിരുന്നു. സിൽവാസയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവളുടെ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനുള്ള കുത്തിവയ്പ്പ് ആവശ്യമായി വന്നു. ചിലർ അത് വാങ്ങാനായി സൂറത്തിലേക്ക് പുറപ്പെട്ടു. എന്നാൽ മരുന്നുമായി മടങ്ങുന്നതിന് മുമ്പുതന്നെ മണിഷബെൻ മരിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.