അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് കെയർ സെന്‍ററിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടുത്തത്തിൽ ആർക്കും പരിക്കുകളില്ലെന്നും 68 കൊവിഡ് രോഗികളിൽ 61 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും ബാക്കിയുള്ള ഏഴ് പേരെ ഉടൻ മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
ജനറേഷൻ എക്സ് ഹോട്ടലിനെ സ്വകാര്യ ആശുപത്രി കൊവിഡ് കെയർ സെന്‍റർ ആക്കി മാറ്റിയിടത്താണ് തീപിടുത്തമുണ്ടായത്. എന്നാൽ തീ നിസാരമാണെന്നും ഉടൻ തന്നെ അണച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.