അഹ്മദാബാദ്:സൂറത്തിൽ വ്യാജ റെംഡെസിവിർ മരുന്ന് നിർമിക്കുന്ന ഫാക്ടറി ഗുജറാത്ത് പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ റെംഡെസിവിർ മരുന്ന് വിൽക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ മോർബി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂറത്ത് ജില്ലയിൽ നിന്നും വ്യാജ മരുന്ന് നിർമിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ഗ്ലൂക്കോസ് വെള്ളവും ഉപ്പും കലർത്തിയാണ് ഫാക്ടറിയിൽ വ്യാജ മരുന്ന് ഉണ്ടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 3500 രൂപക്ക് വിൽക്കാനായി 60000 കുപ്പി വ്യാജ മരുന്നുകളാണ് പ്രതികൾ നിർമിച്ചത്. ഇതിൽ 5000 കുപ്പി മരുന്ന് വിൽക്കുകയും ചെയ്തു.