ഗാന്ധിനഗർ:ഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് പുതുതായി14,352 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,24,725 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മരണപ്പെട്ട 170 പേർ കൊവിഡ് ബാധ മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6,656 ആയി ഉയർന്നു.
ഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 14,352 പേർക്ക് കൂടി കൊവിഡ് - ഗുജറാത്തിലെ കൊവിഡ് കണക്ക്
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,24,725 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
ഗുഡജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 14,352 പേർക്ക് കൂടി കൊവിഡ്
അതേസമയം 7,803 പേർ കൂടി കൊവിഡ് മുക്തരായതോടെ സംസ്ഥാനത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 3,90,229 ആയി. സംസ്ഥാനത്ത് നിലവിൽ 1,27,606 രോഗികളാണ് ഉള്ളത്. 74.37 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്.
Last Updated : Apr 28, 2021, 6:39 AM IST