ഗാന്ധിനഗർ:ഗുജറാത്തിൽ 1,540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,14,309 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 13 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ഇതോടെ 4,031 ആയി ഉയർന്നു.
ഗുജറാത്തിൽ 1,540 പേർക്ക് കൂടി കൊവിഡ് - Corona virus
ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,14,309 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
ഗുജറാത്തിൽ 1,540 പേർക്ക് കൂടി കൊവിഡ്
1,427 പേർ കൂടി കൊവിഡ് മുക്തരായതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 1,95,365 ആയി. 91.16 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. 69,000 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഗുജറാത്തിൽ പരിശോധിച്ചത്.