കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 926 പേർക്ക് കൂടി കൊവിഡ് - ഗാന്ധിനഗർ കൊവിഡ്

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,89,236

1
1

By

Published : Nov 16, 2020, 10:23 PM IST

ഗുജറാത്ത്: 926 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,89,236 ആയി ഉയർന്നു. അഞ്ച് പേർകൂടി മരിച്ചതോടെ മരണസംഖ്യ 3,808 ആയി. അഹമ്മദാബാദിൽ നിന്നും മൂന്ന് മരണം, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളിൽ നിന്നും ഓരോ മരണവും പുതിയതായി റിപ്പോർട്ട് ചെയ്‌തു. രോഗമുക്തി നേടിയവരുടെ എണ്ണം 1,72,972 ആയി ഉയർന്നു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 91.41 ശതമാനമാണ്. 39,383 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ 68,76,665 പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 12,456 സജീവ കേസുകളുണ്ട്.

അഹമ്മദാബാദിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. അഹമ്മദാബാദിൽ 225, സൂറത്തിൽ 141, രാജ്‌കോട്ടിൽ 127, വഡോദരയിൽ 125, ഗാന്ധിനഗറിൽ 51, മോഹ്‌സാനയിൽ 45, ജാംനഗറിൽ 24, കച്ചിൽ 20, സബർകന്തയിൽ 19, പടനിൽ 18, ബനാസ്‌കന്ത, ദാഹോഡ് എന്നിവിടങ്ങളിൽ 16, ജുനഗഡിൽ 12 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details