ഗാന്ധിനഗർ: ബിജെപി സ്ഥാനാർഥികളുടെ വീടുകള്‍ക്ക് നേരെ കല്ലെറിയാന്‍ ആഹ്വാനം ചെയ്ത് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ചന്ദ്രികബെൻ ബാരിയ. മോർവ ഹദഫ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബാരിയയുടെ പ്രകോപനപരമായ പരാമര്‍ശം. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയും, മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരെ കല്ലെറിയണമെന്നുമായിരുന്നു ബാരിയയുടെ പ്രസംഗം.
ബിജെപി സ്ഥാനാർഥികളുടെ വീടുകള്‍ക്ക് കല്ലെറിയാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ - chandrikaben baria
കള്ളവോട്ട് ചെയ്തും മദ്യം നല്‍കിയുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതെന്ന് കോൺഗ്രസ് എംഎൽഎ ചന്ദ്രികബെൻ ബാരിയ.

തനിക്കെതിരെ മത്സരിക്കാന്‍,ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെ അവർ വെല്ലുവിളിക്കുകയും ചെയ്തു. ബിജെപി പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അമിത് ചാവ്ദ പറഞ്ഞു. അഴിമതിയിലൂടെ ബിജെപി സ്വരൂപിച്ച പണം തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ 17നാണ് പഞ്ചമഹൽ ജില്ലയിലെ മോർവ ഹദാഫ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. 2017ൽ സ്വതന്ത്രനായ ഭൂപേന്ദ്ര ഖാന്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ഗോത്ര സർട്ടിഫിക്കറ്റ് അസാധുവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് എംഎൽഎ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ഭൂപേന്ദ്ര ഖാന്ത് ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.