അഹമ്മദാബാദ്:ഗുജറാത്തിലെ 81 മുനിസിപ്പാലിറ്റികളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും, 231 താലൂക്ക് പഞ്ചായത്തുകളിലെക്കുമുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. സംസ്ഥാനത്ത് വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 3.04 കോടി പേർക്കാണ് സംസ്ഥാനത്ത് വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 12 സംസ്ഥാന റിസർവ് പൊലീസ് യൂണിറ്റുകൾ, സിഎപിഎഫ് കമ്പനികൾ, 54,000 ഹോം ഗാർഡുകൾ എന്നിവരുൾപ്പെടെ 44,000 പൊലീസുകരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.