കേരളം

kerala

ETV Bharat / bharat

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; എട്ടില്‍ ഏഴ് സീറ്റുകളിലും ബിജെപി മുന്നില്‍ - Gujarat

രാവിലെ 10.30 വരെ ബിജെപിക്ക് 53.13 ശതമാനം വോട്ടും കോണ്‍ഗ്രസ് 35.1 ശതമാനം വോട്ടും നേടി.

Gujarat by-polls: BJP leading in 7 out of 8 assembly seats  ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്  ഗുജറാത്ത്  എട്ടില്‍ ഏഴ് സീറ്റുകളില്‍ ബിജെപി മുന്നില്‍  ബിജെപി  Gujarat by-polls  Gujarat  BJP
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; എട്ടില്‍ ഏഴ് സീറ്റുകളില്‍ ബിജെപി മുന്നില്‍

By

Published : Nov 10, 2020, 12:36 PM IST

ഗാന്ധിനഗര്‍: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി മുന്നില്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എട്ടില്‍ ഏഴ്‌ സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. രാവിലെ 10.30 വരെ ബിജെപിക്ക് 53.13 ശതമാനം വോട്ട് നേടി. അതേസമയം കോണ്‍ഗ്രസ് 35.1ശതമാനം വോട്ടും നേടി.

എട്ട് അസംബ്ലി സീറ്റുകളിലേക്കായി നവംബര്‍ 3നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 8മണി മുതലാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്. ജൂണില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഇവരില്‍ അഞ്ച് പേര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details