ഗാന്ധിനഗർ:അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് (Gujarat Assembly Election 2022) മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി പാർട്ടി. എഎപിയുടെ ദേശീയ ജോയിന്‍റ് ജനറല്‍ സെക്രട്ടറിയും മുൻ ദൃശ്യമാധ്യമ പ്രവർത്തകനുമായ ഇസുദൻ ഗാധ്‌വിയാണ് (Ishudan Gadvi) എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ അഹമ്മദാബാദിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുകയായിരുന്നു.
പൊതുജനാഭിപ്രായം തേടി പാർട്ടി നടത്തിയ സർവേയിൽ 40 കാരനായ ഗാധ്‌വിക്ക് 73 ശതമാനം വോട്ട് ലഭിച്ചതായി കെജ്‌രിവാൾ പറഞ്ഞു. ദ്വാരക ജില്ലയിലെ പിപാലിയ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്നുള്ള ഇസുദൻ ഗാധ്‌വി പിന്നോക്ക ജാതിയിൽപെട്ടയാളാണ്.