അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യ റിവാബയ്ക്കായി വോട്ട് ചോദിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ. ഗുജറാത്തി ഭാഷയിൽ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ജഡേജ റിവാബയ്ക്കായി വോട്ട് തേടിയത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്: ഭാര്യ റിവാബയ്ക്കായി വോട്ട് തേടി രവീന്ദ്ര ജഡേജ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ടി20 ക്രിക്കറ്റ് പോലെ പുരോഗമിക്കുകയാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളും റിവാബയ്ക്കായി വോട്ട് ചെയ്യണമെന്നും താരം പറഞ്ഞു. ജാംനഗർ നോർത്തില്‍ ബിജെപി ടിക്കറ്റിലാണ് റിവാബ ജഡേജ മത്സരിക്കുന്നത്.
നിലവിലെ എംഎല്‍എ ധർമേന്ദ്ര സിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബയ്ക്ക് അവസരം നല്‍കിയത്. കർണി സേനയുടെ വനിത വിഭാഗം മേധാവിയായിരുന്ന റിവാബ 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിലെത്തുന്നത്. റിവാബ ജഡേജയുടെ ആദ്യ രാഷ്ട്രീയ പോരാട്ടം കൂടിയാണ് ജാംനഗർ നോർത്ത് സീറ്റിലേത്.
ഗുജറാത്ത് രാജ്കോട്ടിലെ ആത്മീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഇവര്‍ കോൺഗ്രസ് നേതാവായ ഹരി സിങ് സോളങ്കിയുടെ മരുമകളാണ്. 2016ലായിരുന്നു റിവാബ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചത്. ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെെടുപ്പ്.