കേരളം

kerala

ETV Bharat / bharat

അണയാതെ മോദി പ്രഭാവം; ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി ഭരണം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ - സര്‍വേ

ഗുജറാത്തിലെയും ഹിമാചലിലേയും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ദേശീയ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങൾ. ഇരു സംസ്ഥാനങ്ങളിലും ആം ആദ്‌മി പാർട്ടിക്ക് മുന്നേറ്റം സൃഷ്‌ടിക്കാനാകില്ലെന്നും സർവേ ഫലങ്ങൾ പറയുന്നു.

Gujarat  Himachal  Exit polls  Exit polls Updates  BJP  AAP  Congress  ബിജെപി  ഗുജറാത്ത്  ഹിമാചല്‍  ബിജെപി  എക്‌സിറ്റ് പോള്‍  ഫലങ്ങള്‍  സര്‍വേ  ന്യൂഡല്‍ഹി
ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

By

Published : Dec 5, 2022, 8:39 PM IST

Updated : Dec 5, 2022, 9:48 PM IST

ന്യൂഡല്‍ഹി:ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം അവസാനിച്ചതോടെ രാജ്യം ഏറെ കാത്തിരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അനായാസം ഭരണത്തിലെത്തുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.

ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നു. ഇങ്ങനെയെങ്കില്‍ തുടര്‍ഭരണത്തോടെ ബിജെപി ഗുജറാത്തില്‍ വീണ്ടും ശക്തമായ സാന്നിധ്യമായി മാറും. റിപ്പബ്ലിക് ടിവിയും, ന്യൂസ് എക്‌സും, ടിവി 9 ഉം ഗുജറാത്തില്‍ ബിജെപിക്ക് വലിയ രീതിയിലുള്ള മുന്നേറ്റം പ്രവചിക്കുന്നു.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍:

ചാനല്‍/ ഏജന്‍സി ബിജെപി കോണ്‍ഗ്രസ് എഎപി മറ്റുള്ളവര്‍
ടിവി9 ഗുജറാത്തി 125 മുതല്‍ 130 30 മുതല്‍ 40 3 മുതല്‍ 5 3 മുതല്‍ 7
ന്യൂസ് എക്‌സ് - ജന്‌ കി ബാത്ത് 117 മുതല്‍ 140 34 മുതല്‍ 51 6 മുതല്‍ 13 1 മുതല്‍ 2
റിപ്പബ്ലിക് ടിവി -പി എംഎആര്‍ക്യു 128 മുതല്‍ 148 30 മുതല്‍ 42 2 മുതല്‍ 10 0 മുതല്‍ 3
ടൈംസ്‌ നൗ - ഇടിജി 131 41 6 4
ഇക്കണോമിക് ടൈംസ് 139 30 11 2

അതേസമയം ഹിമാചലിലേക്ക് കടന്നാല്‍ ബിജെപി നേരിയ ഭൂരിപക്ഷം നിലനിര്‍ത്തുന്നുമെന്നാണ് പ്രവടനം. തൊട്ടുപിന്നിലായി കോണ്‍ഗ്രസും ശക്തമായ മത്സരം കാഴ്‌ച വെയ്‌ക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം ഹിമാചലില്‍ ആംആദ്‌മി പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈക്കലാക്കാനാകില്ലെന്നും സര്‍വേ പറയുന്നു.

ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍:

ചാനല്‍/ ഏജന്‍സി ബിജെപി കോണ്‍ഗ്രസ് എഎപി മറ്റുള്ളവര്‍
ആക്‌സിസ് മൈ ഇന്ത്യ 24 മുതല്‍ 34 30 മുതല്‍ 40 0 4 മുതല്‍ 8
ബാര്‍ക് 35 മുതല്‍ 40 20 മുതല്‍ 25 0 മുതല്‍ 3 1 മുതല്‍ 5
ടൈംസ്‌ നൗ - ഇടിജി 38 28 0 2
റിപബ്ലിക് ടിവി -പി എംഎആര്‍ക്യു 34 മുതല്‍ 39 28 മുതല്‍ 33 0 മുതല്‍ 1 0 മുതല്‍ 4
എകണോമിക് ടൈംസ് 38 28 0 2
Last Updated : Dec 5, 2022, 9:48 PM IST

ABOUT THE AUTHOR

...view details