ഗാന്ധിനഗർ :ഗാന്ധിനഗറിലെ ഗോശാലയിൽ എട്ട് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ് സച്ചിൻ ദീക്ഷിതാണെന്ന് പൊലീസ് വ്യക്തമാക്കി.
കുഞ്ഞിന്‍റെ അമ്മയും തന്‍റെ കാമുകിയുമായ ഹീനയെ സച്ചിൻ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്‌ച രാത്രിയാണ് എട്ട് മാസം പ്രായമായ ആൺകുട്ടിയെ പേതാപൂരിലെ സ്വാമിനാരായൺ ഗേറ്റിന് സമീപമുള്ള ഗോശാലയിൽ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്ന്, കാറിലെത്തിയ വ്യക്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് ഇയാള്‍ക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. രാജസ്ഥാനിലേക്ക് കടന്ന സച്ചിനെ ഒടുവില്‍ പൊലീസ് പിടികൂടുകയായിരുന്നു.