അഹമ്മദാബാദ്: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുന്ന് പ്രതികളെ കൂടി വെറുതെ വിട്ടു. പൊലീസ് ഉദ്യോഗസ്ഥരായ ജി എൽ സിംഗാൾ, തരുൺ ബറോട്ട്, അനാജു ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടത്. ഇതോടെ മുഴുവൻ പ്രതികളും കേസിൽ നിന്ന് മോചിതരായി.
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്; മുന്ന് പ്രതികളെ കൂടി വെറുതെ വിട്ടു - Ishrat Jahan
പൊലീസ് ഉദ്യോഗസ്ഥരായ ജി എൽ സിംഗാൾ, തരുൺ ബറോട്ട്, അനാജു ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടത്.
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്; മുന്ന് പ്രതികളെ കൂടി വെറുതെ വിട്ടു
2004 ജൂണിലാണ് ജാവേദ് ശൈഖ് എന്ന് വിളിക്കപെടുന്ന പ്രാണേഷ് പിള്ള, അംജീദ് അലി റാണ, സീഷൻ ജോഹർ, 19കാരിയായ ഇസ്രത്ത് ജഹാൻ എന്നിവർ അലഹബാദിൽവെച്ച് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടൽ ആയിരുന്നെന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവർ നാലു പേരും തീവ്രവാദികളാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നെന്നുമായിരുന്നു പൊലീസിന്‍റെ വാദം.